

കൊച്ചി: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെ യു ഡബ്ല്യു ജെ) അറുപതാം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം ബുധനാഴ്ച നടക്കും.

ഉച്ചയ്ക്ക് 2 മണിക്ക് എറണാകുളം ഗസ്റ്റ് ഹൗസ് ഹാളില്‍ നടക്കുന്ന യോഗത്തില്‍ വ്യവസായ മന്ത്രി പി രാജീവ്, മേയര്‍ എം അനില്‍കുമാര്‍, ഹൈബി ഈഡന്‍ എം പി, എം എല്‍ എമാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍, കെ യു ഡബ്ല്യു ജെ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് കെ യു ഡബ്ല്യു ജെ ജില്ലാ പ്രസിഡന്റ് ആര്‍ ഗോപകുമാര്‍, സെക്രട്ടറി എം ഷജില്‍ കുമാര്‍ എന്നിവര്‍ അറിയിച്ചു.
