എസ് എസ് എഫ് കേരള സാഹിത്യോത്സവിന് വെള്ളിയാഴ്ച അരങ്ങുണരും

Web Desk
1 Min Read

കോഴിക്കോട്: എസ് എസ് എഫ് 31-ാമത് കേരള സാഹിത്യോത്സവ് വെള്ളിയാഴ്ച മഞ്ചേരിയില്‍ ആരംഭിക്കും. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സാഹിത്യ സംഗമത്തിന് ഞായര്‍ വൈകുന്നേരം തിരശ്ശീലയാകും. സംസ്ഥാനത്തെ പതിനാലു ജില്ലകളിലെയും തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെയും 1,946 മത്സരാര്‍ഥികള്‍ 170 കലാ- സാംസ്‌കാരിക മത്സരങ്ങളില്‍ മാറ്റുരക്കും.

city exchange

ജീവിതം എന്ന തീമിലാണ് ഇത്തവണത്തെ സാഹിത്യോത്സവ് സംഘടിപ്പിക്കപ്പെട്ടിട്ടുള്ളത്. പൂര്‍ണതയിലേക്കുള്ള സഞ്ചാരമാകണം ഓരോ ജീവിതങ്ങളും എന്ന ആശയത്തെ പ്രചോദിപ്പിക്കുന്നതിനാണ് ജീവിതം എന്ന തീം തെരഞ്ഞെടുത്തത്.

പതിമൂന്ന് വേദികളിലായാണ് മത്സരങ്ങള്‍ അരങ്ങേറുക. വിദ്യാര്‍ഥികളുടെ കലാ-
സാംസ്‌കാരിക മത്സരങ്ങള്‍ക്ക് പുറമെ പ്രമേയ സംബന്ധിയായ വിവിധ ചര്‍ച്ചാ സംഗമങ്ങളും
വേദികളെ സജീവമാക്കും. വിവിധ സെഷനുകളിലായി ചിന്തകര്‍, സാഹിത്യകാരന്മാര്‍,
സാംസ്‌കാരിക പ്രവര്‍ത്തകര്‍, പ്രമുഖര്‍ സംവദിക്കും. മലയാളത്തിലെ വ്യത്യസ്ത
പ്രസാധനാലയങ്ങള്‍ പങ്കെടുക്കുന്ന പുസ്തകമേളയും സാഹിത്യോത്സവ് നഗരിയില്‍ സജ്ജീകരിച്ചിട്ടുണ്ട്.

മെയ് മുതല്‍ ആഗസ്റ്റ് വരെ രണ്ട് ലക്ഷം വിദ്യാര്‍ഥികള്‍ പങ്കാളികളായ ഫാമിലി, ബ്ലോക്ക്, യൂണിറ്റ്, സെക്ടര്‍, ഡിവിഷന്‍, ജില്ല സാഹിത്യോത്സവുകളില്‍ മാറ്റുരച്ച് വിജയിച്ച
വരാണ് സംസ്ഥാന സാഹിത്യോത്സവില്‍ മത്സരിക്കാനെത്തുന്നത്. സംസ്ഥാനത്തെ
917 ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്, പ്രൊഫഷണല്‍ കോളജുകളിലെ വിദ്യാര്‍ഥികളും വിവിധ തലങ്ങളിലെ സാഹിത്യോത്സവുകളില്‍ പങ്കെടുത്തിട്ടുണ്ട്.

- Advertisement -
Ad image

എസ്എസ്എഫ് 31-ാമത് കേരള സാഹിത്യോത്സവിന്റെ ഔദ്യോഗിക ഉദ്ഘാടന
കര്‍മം എഴുത്തുകാരനും കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ വിശ്വാസ്
പാട്ടീല്‍ നിര്‍വഹിക്കും. വൈകുന്നേരം 4ന് നടക്കുന്ന ഉദ്ഘാടന സംഗമത്തില്‍ മഞ്ഞപ്പറ്റ ഹംസ മുസ്ലിയാര്‍, കെ പി രാമനുണ്ണി, ഡോ. എ പി അബ്ദുല്‍ ഹക്കീം അസ്ഹരി, മജീദ് കക്കാട്, മുസ്തഫ കോഡൂര്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ എന്നിവര്‍ സംസാരിക്കും.
പുസ്തകലോകം വൈകുന്നേരം 5ന് സംസ്ഥാന കായികമന്ത്രി വി അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്യും.

പത്രസമ്മേളനത്തില്‍ ഫിര്‍ദൗസ് സുറൈജി സഖാഫി, മുഹമ്മദ് ജാബിര്‍ പി, സ്വാദിഖ് അലി ബുഖാരി, സി എം സ്വാബിര്‍ സഖാഫി, അഫ്സല്‍ ഹുസൈന്‍ എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!