Community
അയ്യങ്കാളി ദിനാചരണം നടത്തി
അബുദാബി: അടിസ്ഥാന വര്‍ഗത്തിന് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട കാലഘട്ടത്തില്‍ അത് നേടിയെടുക്കാനായി സമരം ചെയ്ത വിപ്ലവകാരിയാണ് മഹാത്മാ അയ്യങ്കാളിയെന്നും സാംസ്‌കാരിക മേഖലയിലെ ജാതിവിവേചനവും മറ്റും ചര്‍ച്ചയായ ഈ കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ പോരാട്ടസ്മരണകള്‍ക്ക് പ്രസക്തി വര്‍ധിച്ചതായും ജലീല്‍ കടവ് അഭിപ്രായപ്പെട്ടു. പി സി എഫ് അബുദാബി കമ്മിറ്റി സംഘടിപ്പിച്ച ശ്രീമദ് അയ്യങ്കാളിയുടെ 161-ാമത് ജയന്തി ആഘോഷത്തിന്റെ ഭാഗമായി നടന്ന സ്മൃതി സംഗമത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് മന്‍സൂര്‍ അലി പട്ടാമ്പി അധ്യക്ഷത വഹിച്ചു. നാഷണല്‍ പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ കോതച്ചിറ, അലി തവനൂര്‍, ഇബ്രാഹിം പട്ടിശ്ശേരി, യു കെ സിദ്ധീഖ്, ഇസ്മായില്‍ നാട്ടിക, ഉസ്മാന്‍ കാരശ്ശേരി, റഷീദ് പട്ടിശ്ശേരി, റഫീഖ് മൂന്നുപീടിക, ഹക്കീം തിരുവേഗപ്പുറ എന്നിവര്‍ സംബന്ധിച്ചു. സെക്രട്ടറി മുഹമ്മദ് കല്ലന്‍ സ്വാഗതവും ഇ ടി എം ബഷീര്‍ നന്ദിയും പറഞ്ഞു