ഹരിത വിവാദം ഇനിയും ചര്‍ച്ച ചെയ്യുമെന്ന് കെ.പി.എ മജീദ്

Web Desk
1 Min Read

കോഴിക്കോട്: ഹരിത വിവാദം ഇനിയും ചര്‍ച്ച ചെയ്യുമെന്ന് മുസ്ലിം ലീഗ് നേതാവ് കെ.പി.എ മജീദ്. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അഭിപ്രായത്തെ സ്വാഗതം ചെയ്ത് എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കംചെയ്യപ്പെട്ട ഫാത്തിമ തഹ്ലിയ,ഹരിത മുന്‍ സംസ്ഥാന പ്രസിഡന്റ് മുഫീദ തസ്നി തുടങ്ങിയവരും രംഗത്തെത്തി.

city exchange

എം.എസ്.എഫ് ഹരിതയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പൊതു സമൂഹത്തില്‍ ചര്‍ച്ചയാവുകയും മുസ്ലിംലീഗിനെതിരെ നെഗറ്റീവ് കാമ്പയിന് എതിരാളികള്‍ അത് ഉപയോഗപ്പെടുത്തുകയും ചെയ്യുന്നത് അതീവ ഹൃദയ വേദനയോടെയാണ് നോക്കിക്കാണുന്നതെന്നും കെ.പി.എ മജീദ് അഭിപ്രായപ്പെട്ടു. ഇപ്പോഴത്തെ സംഭവ വികാസങ്ങളില്‍ അതീവ ദുഃഖിതനാണ്. ഒരുമിച്ച് പ്രവര്‍ത്തിക്കുന്നവര്‍ തമ്മില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകുമ്പോള്‍ ഒരുമിച്ചിരുന്ന് പരിഹരിക്കുകയാണ് വേണ്ടത്. മുസ്ലിംലീഗിന്റെ ആശയാദര്‍ശങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ആളുകളെയും കേള്‍ക്കാനും പരിഗണിക്കാനും കഴിയുന്ന പ്രസ്ഥാനമാണിത്. നീതി തേടി വരുന്നവര്‍ക്ക് നീതി ഉറപ്പാക്കലാണ് പാര്‍ട്ടിയുടെ പാരമ്പര്യം. ഒരു ചര്‍ച്ചയുടെയും വാതിലുകള്‍ അടഞ്ഞിട്ടില്ല. ഏത് വിഷയവും ഇനിയും ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി ഒരുക്കമാണെന്നും കെ.പി.എ മജീദ് കുറിപ്പില്‍ പറഞ്ഞു. നിരന്തര ചര്‍ച്ചകളിലൂടെയും നീതിപൂര്‍വ്വകമായ പരിഹാരങ്ങളിലൂടെയുമാണ് മുസ്ലിംലീഗ് വളര്‍ച്ചയുടെ പാതകള്‍ പിന്നിട്ടത്. നേതാക്കളും പ്രവര്‍ത്തകരും ക്ഷമിച്ചും സഹിച്ചും നിലകൊണ്ടതിന്റെ ഫലമായിട്ടാണ് അഭിമാനകരമായ നേട്ടങ്ങള്‍ നാം സ്വന്തമാക്കിയത്. ഈ ആദര്‍ശ പതാക മുറുകെ പിടിച്ച്, പരസ്പരം സ്‌നേഹവും ബഹുമാനവും നിലനിര്‍ത്തി നമുക്ക് മുന്നേറാമെന്നും അദ്ദേഹം പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!