

ദോഹ: സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഓഫ് ഖത്തര്‍ ദോഹ നഗരത്തില്‍ 2024 ഒക്ടോബറിലെ കാലാവസ്ഥാ വീക്ഷണം പുറത്തിറക്കി.

ശരത്കാലത്തിന്റെ രണ്ടാം മാസം എത്തുമ്പോള്‍ താമസക്കാര്‍ക്ക് കൂടുതല്‍ സുഖകരവും സൗമ്യവുമായ കാലാവസ്ഥ പ്രതീക്ഷിക്കാം.
ഒക്ടോബറില്‍ ഉച്ചക്കു ശേഷം ക്യുമുലസ് മേഘങ്ങള്‍ രൂപപ്പെടാനുള്ള സാധ്യത കൂടുതലാണ്.

ഉള്‍നാടന്‍ പ്രദേശങ്ങളില്‍ അതിരാവിലെ മൂടല്‍മഞ്ഞുണ്ടാവാനും കരയിലും കടലിലും കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. താപനിലയില്‍ പ്രതിദിന ശരാശരി 29.8 ഡിഗ്രി സെല്‍ഷ്യസാണ് പ്രവചിച്ചിരിക്കുന്നത്. ഇത് ചുട്ടുപൊള്ളുന്ന വേനല്‍ മാസങ്ങളില്‍ നിന്നുള്ള തണുപ്പിക്കല്‍ പ്രവണതയെ അടയാളപ്പെടുത്തുന്നു.
ഖത്തറില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ ഒക്ടോബര്‍ താപനില 1975ല്‍ 16.6 ഡിഗ്രി സെല്‍ഷ്യസായിരുന്നു. ഏറ്റവും ഉയര്‍ന്ന താപനില 1967-ല്‍ 43.4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉണ്ടായിരുന്നു.

