

ആലുവ: ജനോപകാരപ്രദമായ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു പാവപ്പെട്ടവരെ സഹായിക്കാന്‍ വാര്‍ഡ് കൗണ്‍സിലര്‍ ടിന്റു രാജേഷ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകപരവും ശ്ലാഘനീയവുമാണെന്ന് ആലുവ മുനിസിപ്പല്‍ ചെയര്‍മാന്‍ എം ഒ ജോണ്‍ പറഞ്ഞു. തോട്ടക്കാട്ടുകര പ്രിയ ദര്‍ശിനി ടൗണ്‍ ഹാളില്‍ ടി കെ ആര്‍ ലൈബ്രറിയും അസോസിയേഷന്‍നും ചേര്‍ന്ന് ടോണി ഫെര്‍ണാണ്ടസ് ഐ ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തിയ ഐ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലൈബ്രറി പ്രസിഡന്റ് ഡോ. കെ കെ റഷീദ് അധ്യക്ഷത വഹിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് പി എ ഹംസാക്കോയ, സെക്രട്ടറി ബാബു കൊല്ലംപറമ്പില്‍, കെ കെ ചന്ദ്രബോസ് എന്നിവര്‍ സംസാരിച്ചു.
