കേരളീയ സമൂഹം പുലര്‍ത്തുന്ന നിസ്സംഗത അപായസൂചന നല്‍കുന്നതെന്ന് തുഷാര്‍ ഗാന്ധി

Web Desk
1 Min Read

കൊച്ചി: പുരോഗമന സമൂഹമെന്ന നിലയില്‍ മികച്ച സാമൂഹിക നിലപാടുകള്‍ എടുക്കുന്ന കേരളീയര്‍ സ്ത്രീകള്‍ക്കെതിരെ അക്രമം നടത്തിയ നടന്‍മാരെ ആരാധിക്കുന്ന നടപടി അത്ഭുതപ്പെടുത്തുന്നുവെന്ന് ഗാന്ധിജിയുടെ പ്രപൗത്രന്‍ തുഷാര്‍ ഗാന്ധി. എറണാകുളം പ്രസ് ക്ലബും തേവര സേക്രട്ട് ഹാര്‍ട്ട് കൊളേജ് ജേര്‍ണലിസം വിഭാഗവുമായി ചേര്‍ന്ന് സംഘടിപ്പിച്ച മാധ്യമ പ്രവര്‍ത്തനത്തിലെ ഗാന്ധിയന്‍ മൂല്യങ്ങള്‍ എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

city exchange

അക്രമങ്ങള്‍ക്കെതിരെ ചെറുവിരല്‍ അനക്കാതെ മൊബൈലില്‍ ഷൂട്ട് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ ഇടുന്ന പ്രവണത നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. ഇന്‍ഡോറില്‍ പട്ടാപകല്‍ ബലാല്‍ സംഗത്തിനിരയായ സ്ത്രീയെ രക്ഷിക്കാന്‍ ശ്രമിക്കാതെ മൊബൈലില്‍ ഷൂട്ട് ചെയ്ത സംഭവമടക്കം നിരവധി ഉദാഹരണങ്ങള്‍ ഇത്തരത്തില്‍ എടുത്ത് കാണിക്കാന്‍ കഴിയും.

മാധ്യമങ്ങള്‍ ഭരണകര്‍ത്താക്കളുടെ അടിമത്ത്വം സ്വീകരിക്കുന്ന നിലപാടാണ് കൈ കൊണ്ടിട്ടുള്ളത്. രാജ്യത്തിന്റെ പ്രധാനമന്ത്രി ചോദ്യങ്ങളെ ഭയപ്പെടുന്നുണ്ട്. എന്നാല്‍ സാധാരണക്കാരടക്കം അദൃശമായ സെന്‍സര്‍ഷിപ്പിനെ ഭയപ്പെട്ടാണ് ജീവിക്കുന്നത്. ഗാന്ധിജി പറഞ്ഞ സെന്‍സര്‍ഷിപ്പ് ആത്മസംയമനത്തെയാണ് സൂചിപ്പിക്കുന്നത്. നിലവില്‍ ദൃശ്യമാധ്യമങ്ങളില്‍ അവതാരകരുടെ ആക്രോശങ്ങളാണ് നിറയുന്നത്.

ചര്‍ച്ചകള്‍ വെറും വിനോദോപാധികളായി മാറി. സ്‌ഫോടനാത്മകമായ വാര്‍ത്തകള്‍ സൃഷ്ട്ടിക്കുന്നതിലല്ലാ മാധ്യമ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ടത്. സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ക്കാണ് പ്രാമുഖ്യം നല്‍കേണ്ടതെന്നും തുഷാര്‍ പറഞ്ഞു.

- Advertisement -
Ad image

എറണാകുളം പ്രസ്‌ക്ലബ് പ്രസിഡന്റ് ആര്‍ ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. കൊളജ് പ്രിന്‍സിപ്പല്‍ ഡോ. സി എസ് ബിജു, ജേര്‍ണലിസം വകുപ്പ് ഡയറക്ടര്‍ ബാബു ജോസഫ്, പ്രസ്‌ക്ലബ് സെക്രട്ടറി ഷജില്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!