അക്ഷര നഗരി അസോസിയേഷന്‍ ഖത്തര്‍ ഓണാഘോഷം സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: അക്ഷര നഗരി അസോസിയേഷന്‍ ഓഫ് ഖത്തര്‍ (അനാഖ്) ആദ്യ ഓണാഘോഷവും വയനാട് ഫണ്ട് ശേഖരണവും സ്‌കില്‍സ് ഡെവലപ്‌മെന്റ് സെന്ററില്‍ നടത്തി.

city exchange

വയനാട് പുനരധിവാസത്തിനായി അനാഖ് സ്വരൂപിച്ച തുക ഐ സി ബി എഫ് പ്രതിനിധികള്‍ക്ക് ചടങ്ങില്‍ കൈമാറി. ഓണാഘോഷത്തിന്റെ ഭാഗമായി സംഘടനാ അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ നടത്തി.

കനല്‍ കലാ സമിതി അവതരിപ്പിച്ച പഞ്ചാരി മേളം, ടീം ഖത്തര്‍ ഓര്‍ക്കസ്ട്രയുടെ സംഗീത വിരുന്ന്, പാഷന്‍ ഫീട്‌സ് അവതരിപ്പിച്ച തിരുവാതിര എന്നിവ കാണികള്‍ക്കു മിഴിവേകി.

ആരംഭ കാലം മുതല്‍ സംഘടനക്ക് നല്‍കിയ സ്തുത്യര്‍ഹമായ സേവനങ്ങള്‍ക്കു േ്രറാബിന്‍ വര്‍ഗീസിനെ യോഗം ആദരിച്ചു. അനാഖ് പ്രസിഡന്റ് വര്‍ഗീസ് വന്നല അധ്യക്ഷത വഹിച്ചു. ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ ഉദ്ഘാടനം ചെയ്തു.

- Advertisement -
Ad image

ഐ സി ബി എഫിന്റേയും ഐ സി സിയുടേയും മുന്‍ പ്രസിഡന്റ് പി എന്‍ ബാബുരാജന്‍, ഐ സി ബി എഫ് സെക്രട്ടറി വര്‍ക്കി ബോബന്‍, ഐ സി ബി എഫ് വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി, ഐ സി സി അഡൈ്വസറി ബോര്‍ഡ് അംഗം ജോപ്പച്ചന്‍ തെക്കേക്കുറ്റ് എന്നിവര്‍ ഓണാശംസകള്‍ നേര്‍ന്നു.

ജനറല്‍ സെക്രട്ടറി ജെസ്സില്‍ മാര്‍ക്കോസ്, വൈസ് പ്രസിഡന്റ് ബിനോയ് എബ്രഹാം, ജോയിന്റ് സെക്രട്ടറി ലിയോ തോമസ് എന്നിവര്‍ ഓണാഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!