

ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ധീര രക്തസാക്ഷിയായിട്ട് ഇന്ന് നാല്‍പത് വര്‍ഷം പൂര്‍ത്തിയാകുന്നു.

‘എന്റെ അവസാന ശ്വാസം വരെ ജനങ്ങളെ സേവിക്കാനുള്ളതായിരിക്കും. ഒരുപക്ഷെ നാളെ ഞാന്‍ ജീവനോടില്ലായിരിക്കാം, എന്റെ ഓരോതുള്ളി രക്തവും ഭാരതത്തിന്റെ അഖണ്ഡതയേയും ഐക്യത്തേയും ശക്തിപ്പെടുത്താനുള്ളതായിരിക്കും’
സ്വന്തം അംഗരക്ഷകരാല്‍ വെടിയേറ്റ് രക്തം വാര്‍ന്ന് കൊല്ലപ്പെടുന്നതിന് തലേന്ന് 1984 ഒക്ടോബര്‍ 30ന് ഇന്ദിരാഗാന്ധി ഒഡീഷയിലെ ഭുവനേശ്വറില്‍ നടത്തിയ തന്റെ അവസാന പ്രസംഗത്തിലെ ഹൃദയപര്‍ശിയായ അറംപറ്റിയ വാചകമാണ് മുകളിലേത്.

രജ്യത്തിന്റെ അഖണ്ഡതയും ഐക്യവും ജനാധിപത്യവും മതേതരത്വവും എന്തു വിലകൊടുത്തും എക്കാലവും സംരക്ഷിക്കുമെന്ന ഉറച്ചനിലപാടും നയവും സ്വീകരിച്ച ശക്തയായ ഭരണാധികാരിയായിരുന്നു കോണ്‍ഗ്രസ്സ് നേതാവായിരുന്ന ഇന്ദിരാഗാന്ധി.
ഇന്ത്യയുടെ പ്രഥമ വനിതാ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാജി അടിയുറച്ച ദേശസ്‌നേഹിയും എക്കാലത്തും എവിടേയും ഇന്ത്യന്‍ ദേശീയതയുടെ അനിഷേധ്യ ശബ്ദവുമായിരുന്നു. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ഐക്യത്തിനും നേരെ ഉയരുന്ന ഒരു ശക്തികളേയും ഇന്ത്യയുടെ മണ്ണില്‍ വളരാന്‍ അനുവദിക്കില്ലെന്ന തന്റെ ഉറച്ച നിലപാടുകളുടേയും നടപടികളുടേയും പേരില്‍ വിഘടനവാദികളുടെ തോക്കിനിരയായി രക്തസാക്ഷിത്വം വരിച്ച ധീരവനിതയെ ഇന്ത്യാ രാജ്യത്തിന് ഒരിക്കലും മറക്കാനാകില്ല.
രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വേണ്ടി ജീവത്യാഗം ചെയ്ത് ധീര രക്തസാക്ഷിയായ ഇന്ദിരാഗാന്ധി സംഭവബഹുലമായ തന്റെ ജീവിതത്തില്‍ നാലു ടേമുകളിലായി പതിനാറ് വര്‍ഷത്തോളം ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു.
ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിന്റെ പ്രസിഡണ്ടും ലോക നേതാക്കളില്‍ മുന്‍ നിരക്കാരിയുമായിരുന്ന ഇന്ദിരാ ഗാന്ധി മികച്ച രാഷ്ട്രതന്ത്രജ്ഞയുമായിരുന്നു.
ആ ധീര വനിതയുടെ വീര രക്ത സാക്ഷിത്വത്തിനു മുന്‍പില്‍ പ്രണാമമര്‍പ്പിക്കുന്നു.


