ചരമം- ചേനോത്ത് മാടത്തില്‍ റഫീഖ്

Web Desk
1 Min Read

പയ്യന്നൂര്‍: മുഹമ്മദ് പള്ളി മഹല്ലില്‍ താമസിച്ചിരുന്ന മുസ്‌ലിം ലീഗ് നേതാവും ഓട്ടോ തൊഴിലാളി യൂണിയന്‍ (എസ് ടി യു) ഭാരവാഹിയും രാമന്തളി മുസ്‌ലിം ജമാഅത്ത് കമ്മിറ്റി മുന്‍ അംഗവുമായിരുന്ന ചേനോത്ത് മാടത്തില്‍ റഫീഖ് (58) ഹൃദയഘാതം മൂലം നിര്യാതനായി.

city exchange

പരേതരായ മുസ്തഫയുടെയും മാടത്തില്‍ കുഞ്ഞി ഫാത്തിമയുടെയും മകനാണ്. ഭാര്യ: കെ വി ആബിദ (പഞ്ചായത്ത് മുസ്ലിം വനിതാ ലീഗ് പ്രസിഡണ്ട്, ഗ്രാമപഞ്ചായത്ത് മുന്‍ അംഗം). മകന്‍: മുഹമ്മദ്. സഹോദരങ്ങള്‍: ഷാഫി, ഹാരിസ്, ജമീല, സക്കീന, സറീന, സുബൈദ, പരേതനായ സിദ്ദീഖ്.

നിര്യാണത്തില്‍ രാമന്തളി ശാഖാ മുസ്‌ലിം ലീഗ്, യൂത്ത് ലീഗ്, പ്രവാസി ലീഗ്, എം എസ് എഫ്, പഞ്ചായത്ത് വനിത ലീഗ്, ജമാഅത്ത് കമ്മിറ്റി, എസ് ടി യു എന്നീ സംഘടനകള്‍ അനുശോചിച്ചു.

രാമന്തളി ജമാഅത്ത് പളളി ഖബര്‍സ്ഥാനില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!