

കോഴിക്കോട്: സി പി ഐ എം മുന്‍ ജില്ലാ കമ്മറ്റിയംഗവും പ്രമുഖ സഹകാരിയുമായിരുന്ന പി ലക്ഷ്മണന് (79) അന്തരിച്ചു. സി പി ഐ എം നോര്‍ത്ത് ഏരിയാ കമ്മറ്റിയുടെയും പിന്നീട് ടൗണ്‍ ഏരിയാ കമ്മറ്റിയുടെയും സെക്രട്ടറിയായും കലിക്കറ്റ് നോര്‍ത്ത് ബാങ്ക് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ നോര്‍ത്ത് ഏരിയാ കമ്മിറ്റയംഗവും സി ഐ ടി യു ജില്ലാ കമ്മറ്റി അംഗവുമാണ്.

കേരള സോപ്സിലെ ജോലിക്കാരനായി പതിനെട്ടാം വയസിലാണ് ട്രേഡ് യൂണിയന് പ്രവര്‍ത്തനത്തിലൂടെ പാര്‍ട്ടി അംഗത്വത്തിലെത്തുന്നത്. മൃതദേഹം ഞായര്‍ പകല്‍ 11 വരെ വീട്ടിലും 12 വരെ ഏരിയാ കമ്മറ്റി ഓഫിസായ പുതിയങ്ങാടിയിലെ എ കെ ജി ഭവനിലും പൊതു ദര്‍ശനത്തിന് വെക്കും.

ഭാര്യ: സുമതി (റിട്ട. കലിക്കറ്റ് നോര്‍ത്ത് ബാങ്ക്). മക്കള്‍: ഷൈമ (പുതിയങ്ങാടി സര്‍വ്വീസ് സഹകരണ ബാങ്ക്), ഷൈന (അങ്കണവാടി ടീച്ചര്‍), ഷെമി (കലിക്കറ്റ് ടൗണ്‍ സര്‍വ്വീസ് സഹകരണ ബാങ്ക്). മരുമക്കള്‍: രമേശന് (ചെട്ടികുളം), ദിലീപ് കുമാര്‍ (കുണ്ടൂപ്പറമ്പ്, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട്), രവീന്ദ്രന് (അരിക്കുളം, കേരള പൊലീസ്). സഹോദരങ്ങള്‍: ജയപ്രകാശന്‍, പ്രകാശിനി, വേണുഗോപാല്‍, പരേതരായ കരുണാകരന്, ലീല.
മൃതദേഹം മെഡിക്കല്‍ കോളേജിന് വിട്ടുനല്‍കും.
