

ദോഹ: യാസ് ഖത്തര്‍ മൂന്നാം എഡിഷന്‍ ലിംഗ് മെയ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ് നവംബര്‍ 20 മുതല്‍ 23 വരെ വക്‌റ അല്‍മെഷാഫ് ബീറ്റ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ അത്‌ലന്‍ സ്‌പോര്‍ട്‌സ് അക്കാദമിയില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കുട്ടികള്‍, പുരുഷന്മാര്‍, വനിതകള്‍, ഓപ്പണ്‍, പ്രായം തുടങ്ങി 38 വ്യത്യസ്ത വിഭാഗങ്ങളിലായി വിവിധ രാജ്യക്കാരായ 450 താരങ്ങള്‍ പങ്കെടുക്കും.

ബഹുമുഖ കലാ, കായിക, സാംസ്‌കാരിക സംഘടനയായ യാസ് ഖത്തര്‍ (യൂത്ത് അസോസിയേഷന്‍ ഫോര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ്) ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററുമായി അഫിലിയേറ്റ് ചെയ്താണ് പ്രവര്‍ത്തിക്കുന്നത്.
വാര്‍ത്താ സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി നൗഫല്‍ ഉസ്മാന്‍, ചെയര്‍മാന്‍ അഡ്വ. ജാഫര്‍ഖാന്‍, ന വൈസ് ചെയര്‍മാന്‍ സുധീര്‍ ഷേണായി, രക്ഷാധികാരി ഷംസുദ്ദീന്‍, ടൂര്‍ണമെന്റ് കണ്‍വീനര്‍ കിഷോര്‍ നായര്‍, അഡൈ്വസറി ബോര്‍ഡ് അംഗം ഷംസുദ്ദീന്‍, ലിംഗ് മേ പ്രതിനിധി അനു എബ്രഹാം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

