

ദോഹ: ലോക ചില്‍ഡ്രന്‍സ് ദിനത്തോടനുബന്ധിച്ച 18 വയസ്സു വരെയുള്ള ചിത്രകാരന്മാര്‍ക്ക് മത്സരം സംഘടിപ്പിക്കുന്നു. ഡോ. കുട്ടീസ് മെഡിക്കല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരത്തില്‍ ഒന്നു മുതല്‍ 18 വയസ്സു വരെയുള്ളവര്‍ക്കാണ് പങ്കെടുക്കാനാവുക.

എന്റെ സ്വപ്ന ലോകം/ ആരോഗ്യമുള്ള കുഞ്ഞുങ്ങള്‍, സന്തുഷ്ട ലോകം എന്നതാണ് ചിത്രരചനയുടെ വിഷയം. വരച്ച ചിത്രങ്ങളുടെ ഫോട്ടോ പേരും വയസ്സും ചെറുകുറിപ്പും തയ്യാറാക്കി വാട്‌സ്ആപിലാണ് രചനകള്‍ അയക്കേണ്ടത്. ചിത്രങ്ങള്‍ നവംബര്‍ 29ന് മുമ്പായി അയക്കണം. അതോടൊപ്പം ഡോ. കുട്ടീസ് മെഡിക്കല്‍ സെന്ററിന്റെ ഇന്‍സ്റ്റാഗ്രാം പേജും ഫോളോ ചെയ്യണം. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്.

മത്സരത്തിന്റെ ഫലം ഡിസംബര്‍ ഒന്നിന് പ്രഖ്യാപിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 41443444 എന്ന നമ്പറിലോ 39913300 എന്ന വാട്‌സ്ആപ് നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

