ചരിത്രം രചിച്ച് തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദിയുടെ 32-ാമത് രക്തദാന ക്യാമ്പ്

Web Desk
2 Min Read

ദോഹ: തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദിയുടെ 32-ാമത് രക്തദാന ക്യാമ്പ് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന് കീഴിലുള്ള ഖത്തര്‍ നാഷണല്‍ ബ്ലഡ് ഡൊണേഷന്‍ സെന്ററില്‍ നടത്തി.

city exchange

സൗഹൃദവേദി അംഗങ്ങള്‍, കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍ എന്നിവര്‍ക്ക് പുറമെ ദേശ ഭാഷാ വ്യത്യാസമില്ലാതെ സൗഹൃദവേദിയോട് ചേര്‍ന്ന് നില്‍ക്കുന്ന നിരവധി പേര്‍ കൂടി ചേര്‍ന്നപ്പോള്‍ 550ഓളം പേര്‍ രക്തദാതാക്കളായി.

രക്തദാനക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ഖത്തര്‍ ഇന്ത്യന്‍ എംബസിയുടെ ഫസ്റ്റ് സെക്രട്ടറിയും ലേബര്‍ ആന്റ് കമ്മ്യൂണിറ്റി വെല്‍ഫെയര്‍ കൗണ്‍സിലറുമായ എയ്ഷ് സിംന്‍ഗാള്‍ നിര്‍വഹിച്ചു. യോഗത്തില്‍ വേദി ഫസ്റ്റ് വൈസ് പ്രസിഡണ്ടും രക്തദാന ക്യാമ്പ് മുഖ്യ കോര്‍ഡിനേറ്ററുമായ ഷറഫ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. വേദി സെക്രട്ടറി അബ്ദുല്‍ റസാഖ്, വേദി ജനറല്‍ സെക്രട്ടറി വിഷ്ണു ജയറാം ദേവ് എന്നിവര്‍ പ്രസംഗിച്ചു.

ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡണ്ടും വേദി അഡൈ്വസറി ബോര്‍ഡ് അംഗവുമായ എ പി മണികണ്ഠന്‍, ഐ സി ബി എഫ് പ്രസിഡണ്ടും വേദി അംഗവുമായ ഷാനവാസ് ബാവ, വേദി അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി കെ സലിം, ട്രഷറര്‍ മുഹമ്മദ് റാഫി, ഹമദ് ഹോസ്പിറ്റല്‍ ഡോണേഴ്‌സ് സെന്റര്‍ സെക്രട്ടറി അഫ്‌റിന്‍, വേദി വനിതാക്കൂട്ടായ്മ ചെയര്‍പേഴ്‌സണ്‍ റജീന സലിം, വേദി ചേലക്കര സെക്ടര്‍ ചെയര്‍മാനും ക്യാമ്പ് സെക്ടര്‍ കോര്‍ഡിനേറ്ററുമായ സുരേഷ്‌കുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

- Advertisement -
Ad image

വേദി കുടുംബസുരക്ഷാ പദ്ധതി ചെയര്‍മാന്‍ പ്രമോദ് മൂന്നിനി, കാരുണ്യം പദ്ധതി ചെയര്‍മാന്‍ ശ്രീനിവാസന്‍, വനിതാ കൂട്ടായ്മ ഫസ്റ്റ് വൈസ് ചെയര്‍പേഴ്‌സണും ക്യാമ്പ് വനിതാ വിങ്ങ് കോര്‍ഡിനേറ്ററുമായ രേഖ പ്രമോദ്, വനിതാകൂട്ടായ്മ എക്‌സിക്യൂട്ടീവ് അംഗവും വനിതാ കോര്‍ഡിനേറ്റര്‍മാരുമായ റസിയ ഉസ്മാന്‍, സുബൈറ സഗീര്‍ എന്നിവരും യോഗത്തില്‍ സന്നിഹിതരായിരുന്നു.

വേദി നാട്ടിക സെക്ടര്‍ ചെയര്‍മാനും രക്തദാന ക്യാമ്പിന്റ സെക്ടര്‍ കോര്‍ഡിനേറ്ററുമായ നൗഷാദ് അമ്പലത്ത് യോഗത്തിന് ഔദ്യോഗികമായി നന്ദി പ്രകാശിപ്പിച്ചു.

വേദി പ്രസിഡണ്ട് അബ്ദുല്‍ ഗഫൂര്‍, ജനറല്‍ സെക്രട്ടറി വിഷ്ണു ജയറാം, ക്യാമ്പ് മുഖ്യ കോര്‍ഡിനേറ്റര്‍ ഷറഫ് മുഹമ്മദ് തുടങ്ങി ക്യാമ്പിന് നേതൃത്വം നല്‍കിയ രക്തദാന കമ്മിറ്റി, എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ അംഗങ്ങള്‍, വനിതാ കൂട്ടായ്മ പ്രവര്‍ത്തകര്‍, വളണ്ടിയര്‍മാര്‍ എന്നിവര്‍ ചേര്‍ന്ന് ഹമദ് ഹോസ്പിറ്റലിന്റെ സ്‌പെഷല്‍ പ്രശംസാപത്രവും മൊമന്റോയും ഡൊണേഷന്‍ സെന്റര്‍ മെഡിക്കല്‍ മാനേജര്‍ സാദിഖ ഇസ്മയില്‍ അബ്ബാസില്‍ നിന്നും ഏറ്റുവാങ്ങി.

Share This Article
Leave a Comment
error: Content is protected !!