നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വൃക്ഷത്തൈ നട്ടുപിടിപ്പിക്കല്‍ പദ്ധതിക്ക് തുടക്കമായി

Web Desk
1 Min Read

ദോഹ: എല്‍ ആന്റ് ടി കമ്പനിയുടെ സി എസ് ആര്‍ പദ്ധതിയുടെ ഭാഗമായി പരിസ്ഥിതിയുടെ സംരക്ഷണം, ഹരിതാവരണം വര്‍ധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ട് നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വൃക്ഷത്തൈ നട്ടുപിടിപ്പിക്കല്‍ പദ്ധതിക്ക് തുടക്കമായി.

city exchange

എല്‍ ആന്റ് ടി കമ്പനി മിഡില്‍ ഈസ്റ്റ് കണ്‍ട്രി ഹെഡ് എ പി ശിവകുമാരന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചും ആഗോളതലത്തില്‍ ഉണ്ടാകുന്ന കാലാവസ്ഥാ മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ഖത്തര്‍ കണ്‍ട്രി ഹെഡ് ജ്യോതി ബസു ഉള്‍പ്പെടെയുള്ള ഖത്തര്‍ മേഖലകളിലെ എല്‍ ആന്റ് ടി പ്രതിനിധികള്‍, സ്‌കൂള്‍ ട്രഷറര്‍ ഷൗക്കത്തലി താജ്, സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ കെ എ നാസര്‍, നൗഷാദ് വി പി, വൈസ് പ്രിന്‍സിപ്പല്‍ റോബിന്‍ കെ ജോസ്, ഹെഡ് ഓഫ് സെക്ഷന്‍സ് ആശു ശര്‍മ്മ, ഷഗുന്‍ കപില്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

വിദ്യാര്‍ഥികള്‍ക്ക് വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കുന്നതിനും അവരെ പരിസ്ഥിതി സംരക്ഷണത്തോട് കൂടുതല്‍ അടുപ്പിക്കുന്നതിനുമാണ് ഈ പദ്ധതിയിലൂടെ നോബിള്‍ സ്‌കൂള്‍ ലക്ഷ്യമിടുന്നതെന്ന് പ്രിന്‍സിപ്പല്‍ ഡോ. ഷിബു അബ്ദുല്‍ റഷീദ് അഭിപ്രായപ്പെട്ടു.

Share This Article
Leave a Comment
error: Content is protected !!