

ദോഹ: കേരളത്തിലെ വയനാട് പാര്‍ലമെന്റ് നിയോജകമണ്ഡലത്തിലും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെ ഫലം കാത്തിരിക്കവെ ഖത്തര്‍ ഇന്‍കാസ് പ്രവര്‍ത്തകരുമായി മാത്യു കുഴല്നാടന് എം എല്‍ എ സംവദിച്ചു.

വയനാട്ടില്‍ വന്‍ഭൂരിപക്ഷത്തില്‍ പ്രിയങ്ക ഗാന്ധി ജയിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അതുമായി ബന്ധപ്പെട്ട് യു ഡി എഫ് പ്രവര്‍ത്തകര്‍ ശക്തമായ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചതെന്ന് മാത്യു കുഴല്നാടന് എം എല്‍ എ പറഞ്ഞു.

പാലക്കാട് കോണ്‍ഗ്രസും യു ഡി എഫും മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചതിന്റെ ബലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല ചേലക്കരയുടെ ചാര്‍ജുണ്ടായിരുന്ന മാത്യു കുഴല്നാടന് എം എല്‍ എ തെരഞ്ഞെടുപ്പിന്റെ ചരിത്രത്തില്‍ ആദ്യമായി യു ഡി എഫിന്റെ എണ്ണയിട്ട യന്ത്രം പോലെയുള്ള പ്രവര്‍ത്തനം ഇടതുമുന്നണിയെ പരാജയപ്പെടുത്തും.
ചേലക്കരയില്‍ പല പഞ്ചായത്തുകൡലും കോണ്‍ഗ്രസ് വളരെ മോശമായ സാഹചര്യമായ സാഹചര്യത്തില്‍ പോയതില്‍നിന്നും ഈ തെരഞ്ഞെടുപ്പില്‍ തിരികെ കൊണ്ടുവരാന്‍ സാധിച്ചതായും അദ്ദേഹം പറഞ്ഞു.
ഹൈദര്‍ ചുങ്കത്തറ ഉള്‍പ്പെടെയുള്ള ഇന്‍കാസ് നേതാക്കള്‍ പങ്കെടുത്തു.

