ഓഫ് റോഡ് വീഡിയോ ഗാനം റിലീസായി

Web Desk
2 Min Read

കൊച്ചി: അപ്പാനി ശരത്, ജോസുകുട്ടി ജേക്കബ്, രോഹിത് മേനോന്‍, നില്‍ജ കെ ബേബി, ഹിമാശങ്കരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഷാജി സ്റ്റീഫന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘ഓഫ് റോഡ്’ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി.

city exchange

ഷാജി സ്റ്റീഫന്‍ എഴുതിയ വരികള്‍ക്ക് സുഭാഷ് മോഹന്‍രാജ് സംഗീതം പകര്‍ന്ന് ബിജു നാരായണന്‍ ആലപിച്ച ‘ഇടയന്‍ വരും….’ എന്ന ലിറിക്കല്‍ വീഡിയോ ഗാനമാണ് റിലീസായത്.

ഹരികൃഷ്ണന്‍, സഞ്ജു മധു, അരുണ്‍ പുനലൂര്‍, ഉണ്ണി രാജാ, രാജ് ജോസഫ്, ടോം സ്‌കോട്ട് തുടങ്ങിയ യുവതാരങ്ങളോടൊപ്പം ലാല്‍ ജോസ്, അജിത് കോശി, നിയാസ് ബക്കര്‍, ഗണേഷ് രംഗന്‍, അല എസ് നയന തുടങ്ങിയവരും പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ഈ ചിത്രത്തില്‍ ഒട്ടേറേ പുതുമുഖങ്ങളും വേഷമിടുന്നു.

റീല്‍സ് ആന്‍ഡ് ഫ്രെയിംസിന് വേണ്ടി ബെന്‍സ് രാജ്, കരിമ്പുംകാലായില്‍ തോമസ്, സിജു പത്മനാഭന്‍, മായ എം ടി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായഗ്രഹണം പി കാര്‍ത്തിക് നിര്‍വ്വഹിക്കുന്നു.

- Advertisement -
Ad image

ഷാജി സ്റ്റീഫന്‍, കരിമ്പുംകാലയില്‍ തോമസ്, സിജു കണ്ടന്തള്ളി, ബെന്നി ജോസഫ് ഇടമന എന്നിവരുടെ വരികള്‍ക്ക് സുഭാഷ് മോഹന്‍രാജ് സംഗീതം പകരുന്നു. ബിജു നാരായണന്‍, ജാസി ഗിഫ്റ്റ്, നജീം അര്‍ഷാദ്, അപ്പാനി ശരത്, കലേഷ് കരുണാകരന്‍ തുടങ്ങിയവരാണ് ഗായകര്‍.

എഡിറ്റിംഗ്- ജോണ്‍ കുട്ടി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- സജയ് എടമറ്റം, ബെന്നി ജോസഫ് ഇടമന, ഡോ. ഷിബി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- മുകേഷ് തൃപ്പൂണിത്തുറ, പ്രൊഡക്ഷന്‍ ഡിസൈനര്‍- ടോം സ്‌കോട്ട്, കല- ഷൈജു, മേക്കപ്പ്- ഷനീജ് ശില്പം, കോസ്റ്റ്യൂസ്- രമേശ് കണ്ണൂര്‍, കോ ഡയറക്ടര്‍- ആസാദ് അലവില്‍, പശ്ചാത്തല സംഗീതം- ശ്രീരാഗ് സുരേഷ്, കളറിസ്റ്റ്- വിവേക് നായര്‍, ഓഡിയോഗ്രാഫി- ജിജു ടി ബ്രൂസ്, സ്റ്റുഡിയോ- ചലച്ചിത്രം, ഗ്രാഫിക്‌സ്- ലൈവ് ആക്ഷന്‍, ലൊക്കേഷന്‍ മാനേജര്‍- ജയന്‍ കോട്ടക്കല്‍, ആക്ഷന്‍- അഷ്‌റഫ് ഗുരുക്കള്‍, നൃത്തം- ജോബിന്‍ മാസ്റ്റര്‍, സ്റ്റില്‍സ്- വിഗ്‌നേഷ്, പോസ്റ്റര്‍ ഡിസൈന്‍- സനൂപ്.

‘ഓഫ് റോഡ് ‘ ജനുവരി ആദ്യം പ്രദര്‍ശനത്തിനെത്തും. പി ആര്‍ ഒ- എ എസ് ദിനേശ്.

Share This Article
Leave a Comment
error: Content is protected !!