

രാമന്തളി: ഗ്രാമ പഞ്ചായത്ത് ഭരണസമിതി കാലാകാലമായി വടക്കുമ്പാട് നിവാസികളോട് കാണിക്കുന്ന കടുത്ത അവഗണനക്കെതിരെ രാമന്തളി ശാഖാ മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ ലീഗ് ആസ്ഥാന പരിസരത്ത് വന്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

ശാഖാ മുസ്ലിം ലീഗ് പ്രസിഡണ്ട് കരപ്പാത്ത് ഉസ്മാന് അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി അന്‍സാരി തില്ലങ്കേരി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ഫാമിലി ഹെല്‍ത്ത് സെന്ററിന്റെ ഒരു സബ് സെന്റര്‍ സ്ഥാപിക്കാന്‍ മുറവിളി കൂട്ടാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ലക്ഷങ്ങള്‍ മുതലിറക്കി സ്ഥലം സൗജന്യമായി വിട്ടു നല്‍കിയിട്ട് തന്നെ ഒരു വര്‍ഷത്തിലേറെയായി എന്നിട്ടും കെട്ടിട നിര്‍മ്മാണ ഫണ്ട് അനുവദിച്ചില്ല.
ഹാജി റോഡും മൂസ ഹാജി റോഡും തകര്‍ന്ന് തരിപ്പണമായ യാത്ര ഏറെ ദുസ്സഹമായിട്ടും അറ്റകുറ്റ പണികള്‍ പോലും നടത്താന്‍ ഭരണസമിതി തയ്യാറാവാഞ്ഞതിനെതിരെയും തകര്‍ന്ന മറ്റു റോഡുകള്‍ റി ടാറിംഗ് നടത്തി ഗതാഗത യോഗ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് വഞ്ചനാദിനവും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചത്.
ശാഖാ മുസ്ലിം ലീഗ് ജോയിന്റ് സെക്രട്ടറി കെ വി അബൂബക്കര്‍ സ്വാഗതം പറഞ്ഞു. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് കെ കെ അഷ്റഫ്, ആര് എം വൈ സി ഓര്‍ഗനൈസിംഗ് സെക്രട്ടറി നസീര്‍ രാമന്തളി ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
പി എം ശുഹൈബ, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, പി എം അബ്ദുല്ലത്തീഫ്, കുടുക്കില്‍ ഇബ്രാഹിം, പി കെ ഷബീര്‍, പി പി മുഹമ്മദലി, മുണ്ടക്കാല്‍ ഇബ്രാഹിം, ഓ എം അബ്ദുല്‍ സലാം, കോച്ചന് അബ്ദുല്ല, ചിറയില്‍ അശ്റഫ്, പി എസ് ഷാനിദ്, എം സി റിയാസ്, ഇസ്മായില്‍ കരപ്പാത്ത്, പി പി ഹസ്സന്, കുഞ്ഞഹമ്മദ്, കെ കെ സമീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ശാഖാ ലീഗ് ട്രഷറര്‍ പി പി സുലൈമാന്‍ ഹാജി നന്ദി പറഞ്ഞു.

