നമ്മടെ പാലക്കാട് പ്രബന്ധരചനാ മത്സരം

Web Desk
1 Min Read

ദോഹ: പാലക്കാട് ജില്ലാ രൂപീകരണത്തിന്റെ 68 വര്‍ഷം പൂര്‍ത്തിയായ സാഹചര്യത്തില്‍ കെ എം സി സി പാലക്കാട് പ്രബന്ധരചനാ മത്സരം സംഘടിപ്പിക്കുന്നു.

city exchange

‘നമ്മടെ പാലക്കാട്’ നെല്ലറയുടെ മഹോത്സവ ക്യാമ്പയിന്‍ ഭാഗമായാണ് പ്രബന്ധ രചനാ മത്സരം സംഘടിപ്പിക്കുന്നത്. നമ്മടെ പാലക്കാട്- വികസന സ്വപ്നങ്ങള്‍, പ്രതിബന്ധങ്ങള്‍ എന്നതാണ് വിഷയം.

ജില്ലയുടെ വികസന പിന്നാക്കത്തിന്റെ കാരണങ്ങള്‍ അന്വേഷിക്കുകയും സാധ്യതകള്‍ പഠന വിധേയമാക്കേണ്ടതിന്റേയും ഭാഗമായി വികസന സ്വപ്‌നങ്ങള്‍ക്ക് പ്രായോഗിക പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നതിനും പോരായ്മകള്‍ കണ്ടെത്തുന്നതിനുമാണ് പ്രബന്ധ രചനാ മത്സരം ലക്ഷ്യമിടുന്നത്.

മത്സരത്തില്‍ ആര്‍ക്കും പങ്കെടുക്കാവുന്നതാണ്.
വിജയിക്ക് 10,000 രൂപയുടെ ക്യാഷ് പ്രൈസ് സമ്മാനിക്കും. മികച്ച സൃഷ്ടികള്‍ ജില്ലാ കമ്മിറ്റി പ്രസിദ്ധീകരിക്കുന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തും.
ഒരാളില്‍ നിന്ന് ഒരു സൃഷ്ടി മാത്രമേ സ്വീകരിക്കുകയുള്ളു. രചനകള്‍ അഞ്ച് പേജില്‍ കുറയരുത്. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും പൊതു ചടങ്ങില്‍ കൈമാറും.

- Advertisement -
Ad image

രചനകള്‍ ജനുവരി 30ന് മുമ്പ് [email protected] എന്ന ഇ മെയിലിലേക്കാണ് അയക്കേണ്ടത്.

Share This Article
Leave a Comment
error: Content is protected !!