

ദോഹ: ജനുവരി ഏഴു മുതല്‍ സിറിയയിലെ ദമസ്‌കസിലേക്ക് മൂന്ന് പ്രതിവാര ഫ്‌ളൈറ്റുകള്‍ പുന:രാരംഭിക്കുമെന്ന് ഖത്തര്‍ എയര്‍വേയ്സ് അറിയിച്ചു. ഇതോടെ മേഖലയെ വീണ്ടും ബന്ധിപ്പിക്കുന്നതിലും യാത്രക്കാര്‍ക്ക് ഖത്തര്‍ എയര്‍വേയ്സിന്റെ വിപുലമായ ആഗോള ശൃംഖലയിലേക്ക് തടസ്സങ്ങളില്ലാതെ പ്രവേശനം നല്‍കുന്നതിലും സുപ്രധാന ചുവടുവെപ്പാകും.

സിറിയയിലേക്കുള്ള പ്രവര്‍ത്തനം പുന:രാരംഭിക്കാനുള്ള തീരുമാനം പ്രാദേശിക കണക്റ്റിവിറ്റി പ്രോത്സാഹിപ്പിക്കുന്നതിനും യാത്രക്കാരുടെ ആവശ്യത്തെ പിന്തുണയ്ക്കുന്നതിനുമുള്ള എയര്‍ലൈനിന്റെ പ്രതിബദ്ധതയാണ് പ്രതിഫലിപ്പിക്കുന്നത്.

പുന:രാരംഭിക്കുന്നതിന് മുമ്പ് ആവശ്യമായ എല്ലാ സുരക്ഷയും മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഖത്തര്‍ എയര്‍വേയ്സ് ബന്ധപ്പെട്ട അധികാരികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.
ചരിത്രപരവും സാംസ്‌കാരികവുമായ പ്രാധാന്യമുള്ള oമസ്‌കസിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനഛരാരംഭിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എഞ്ചിനീയര്‍. ബദര്‍ മുഹമ്മദ് അല്‍ മീര്‍ പറഞ്ഞു.
ഫ്‌ലൈറ്റ് ഷെഡ്യൂളുകളുടെയും ബുക്കിംഗ് വിവരങ്ങളുടെയും കൂടുതല്‍ വിശദാംശങ്ങള്‍ www.qatarairways.com സന്ദര്‍ശിച്ചോ പ്രാദേശിക ഖത്തര്‍ എയര്‍വേയ്സ് ഓഫീസുമായി ബന്ധപ്പെട്ടോ അല്ലെങ്കില്‍ ഖത്തര്‍ എയര്‍വേയ്സ് മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചോ കണ്ടെത്താനാകുന്നതാണ്.

