കേരളത്തേയും മുഖ്യമന്ത്രിയെയും പ്രശംസിച്ച് ഗവര്‍ണര്‍ അര്‍ലേക്കര്‍

Web Desk
1 Min Read

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനത്തിന്റെ വികസനത്തെപ്പറ്റി ദീര്‍ഘവീക്ഷണമുള്ള നേതാവാണെന്ന് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകര്‍.
വികസിത കേരളമാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വികസിത് ഭാരതം വികസിത കേരളമില്ലാതെ സാക്ഷാത്കരിക്കാനാവില്ലെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ റിപ്പബ്ലിക് ദിന പരേഡിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.

city exchange

‘മുഖ്യമന്ത്രിയുമായി കഴിഞ്ഞ ദിവസം വികസിത കേരളം സംബന്ധിച്ച് സംസാരിച്ചിരുന്നു. മുഖ്യമന്ത്രിക്ക് കേരളത്തെപ്പറ്റി കൃത്യമായ ദീര്‍ഘവീക്ഷണമുണ്ടെന്നാണ് ആ സംഭാഷണത്തില്‍ നിന്ന് എനിക്ക് മനസിലായത്. തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളും വിയോജിപ്പുകളും ഉണ്ടാകും. അത് സ്വാഭാവികമാണ്. മനുഷ്യരാണ്, കൃത്രിമ യന്ത്രങ്ങളല്ല. ഒരുമിച്ച് സഞ്ചരിക്കേണ്ടവരാണ് ഞങ്ങള്‍,’ ഗവര്‍ണര്‍ പറഞ്ഞു.

‘കേരളം ഒന്നിനും പിറകിലല്ല. എന്റെ സംസ്ഥാനത്തിനാണ് രാജ്യത്തെ ഏറ്റവും വലിയ സാക്ഷരത ഉള്ളതെന്നത് എനിക്ക് അഭിമാനം നല്‍കുന്ന കാര്യമാണ്. ഒട്ടനവധി വികസന സൂചകങ്ങളില്‍ രാജ്യത്ത് കേരളം ഒന്നാമതാണ്. കേരളത്തിലെ ജനങ്ങള്‍ മികച്ചവരാണ്. മലയാളികള്‍ സിംഹങ്ങളാണ്. ഒരുപാട് മുന്നേറിയവരാണ്. ഇനിയും മുന്നേറാനുള്ള യാത്രയെക്കുറിച്ച് ഒന്നിച്ച് ആലോചിക്കണം,’ അദ്ദേഹം പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!