മഹമൂദ് മാട്ടൂലിന്റെ ഇങ്ക് വെല്‍സ് വിസ്പേര്‍ പുസ്തകം പ്രകാശനം ചെയ്തു

Web Desk
1 Min Read

കണ്ണൂര്‍: എഴുത്തുകാരനും കോളമിസ്റ്റുമായ മഹമൂദ് മാട്ടൂലിന്റെ ”ഇങ്ക് വെല്‍സ് വിസ്പേര്‍” എന്ന ഇംഗ്ലീഷ് പുസ്തകം പ്രശസ്ത എഴുത്തുകാരനും ചിന്തകനുമായ ഡോ. റാം പുനിയാനി പ്രകാശനം ചെയ്തു. ഒമാന്‍ ദേശീയ റേഡിയോ അവതാരക നിഷാം അബ്ദുള്ള ആദ്യ കോപ്പി ഏറ്റുവാങ്ങി.

city exchange

കണ്ണൂരിലെ ഇ അഹമ്മദ് അന്താരാഷ്ട്ര സെമിനാറിന്റെ ഭാഗമായി നടന്ന പരിപാടിയില്‍ ഇ ടി മുഹമ്മദ് ബഷീര്‍ എം പി അധ്യക്ഷത വഹിച്ചു. അഡ്വ. അബ്ദുല്‍കരീം ചേലേരി, സി കെ മുഹമ്മദ്, അഡ്വ. കെ എ ലത്തീഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

എഴുത്തിന്റെ വിവിധ മേഖലകളിലെ വിഷയങ്ങള്‍ വിശദമാക്കുന്ന ഈ പുസ്തകം സാഹിത്യ വിദ്യാര്‍ഥികള്‍ക്കുപുറമേ പുസ്തകം പ്രസിദ്ധീകരിക്കാന്‍ ആഗ്രഹിക്കുന്ന എഴുത്തുകാര്‍ക്കും പ്രസാധക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും വഴികാട്ടിയാണ്. ഖത്തര്‍ പ്രവാസിയും സാമൂഹ്യ- സാംസ്‌കാരിക പ്രവര്‍ത്തകനുമായ മഹമൂദ് മാട്ടൂലിന്റെ 19-ാമത് പുസ്തകമാണിത്.

Share This Article
Leave a Comment
error: Content is protected !!