

കൊച്ചി: ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്റെ പുതിയ ഭരണസമിതി നിലവില്‍ വന്നു. രഞ്ജി പണിക്കരാണ് പ്രസിഡന്റ്. ജി എസ് വിജയന്‍ ജനറല്‍ സെക്രട്ടറിയും ഷിബു ഗംഗാധരന്‍ ട്രഷററുമാണ്.

വൈസ് പ്രസിഡന്റുമാരായി റാഫി, വിധു വിന്‍സെന്റ് എന്നിവരേയും ജോയിന്റ് സെക്രട്ടറിമാരായി അജയ് വാസുദേവ്, ബൈജുരാജ് ചേകവര്‍ എന്നിവരേയും തെരഞ്ഞെടുത്തു.

സോഫിയ ജോസ്, സലാം ബാപ്പു, ഗിരീഷ് ഉള്ള്യേരി, സോഹന്‍ സീനുലാല്‍, നിതിന്‍ എം എസ്, ഷിബു പരമേശ്വരന്‍, വിജീഷ് സി ആര്‍, ജോജു റാഫേല്‍, ടോം ഇമ്മട്ടി, അനുരാജ് മനോഹര്‍, മനോജ്കുമാര്‍ പി എ, അഭിലാഷ് വി സി, വിഷ്ണു മോഹനന്‍, ജൂഡ് ആന്തണി എന്നിവരാണ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍.
