ഞായറാഴ്ച മാത്രം കേരളത്തില്‍ മൂന്നു കോടിക്ക് മുകളില്‍ കളക്ഷന്‍: ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി ബോക്‌സോഫീസില്‍ കുതിക്കുന്നു

Web Desk
2 Min Read

കൊച്ചി: ഓരോ ദിനവും ബോക്‌സ് ഓഫീസില്‍ കളക്ഷനില്‍ വന്‍ വര്‍ധനവിലേക്ക് കുതിക്കുകയാണ് കുഞ്ചാക്കോ ബോബന്‍ ചിത്രം ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി. അവധി ദിനമായ ഞായറാഴ്ച കേരളത്തില്‍ നിന്ന് മാത്രം മൂന്നു കോടിയില്‍പരം രൂപയുടെ കളക്ഷനാണ് ചിത്രം നേടിയത്. മുന്നൂറ്റി അന്‍പതില്‍പരം ഹൗസ് ഫുള്‍ ഷോകളും ഇരുന്നൂറിലധികം എക്‌സ്ട്രാ ഷോകളുമാണ് കേരളത്തിലെ മാത്രം കണക്കുപുറത്തു വരുമ്പോള്‍ ലഭിക്കുന്നത്. വിദേശ രാജ്യങ്ങളിലും ഹൗസ്ഫുള്‍ ഷോകളാണ് ചിത്രത്തിന് ലഭിച്ചത്.

city exchange

സോഷ്യലി റെലെവന്റ് ആയ കഥ പറയുന്ന ചിത്രം ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി പ്രായഭേദമന്യേ എല്ലാത്തരം പ്രേക്ഷരുടെയും പ്രിയപ്പെട്ടതായി മാറുകയാണ് തിയേറ്ററുകളില്‍. ഗ്രീന്‍ റൂം പ്രൊഡക്ഷന്‍സിലൂടെ ഡ്രീം ബിഗ് ഫിലിംസാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി ഇന്ത്യയിലെ തിയേറ്ററുകളില്‍ വിതരണത്തിന് എത്തിക്കുന്നത്.

നായാട്ട്, ഇരട്ട എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ച നടനായ ജിത്തു അഷ്‌റഫാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയുടെ സംവിധായകന്‍. ‘ഇരട്ട’ എന്ന ചിത്രത്തിന്റെ കോ ഡിറക്ടര്‍ കൂടിയാണ് ജിത്തു അഷ്റഫ്.

മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസ്, ഗ്രീന്‍ റൂം പ്രൊഡക്ഷന്‍സ് എന്നീ കമ്പനികളുടെ ബാനറില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. ‘പ്രണയ വിലാസ’ത്തിന് ശേഷം ഈ ടീം വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്. ‘ജോസഫ്’, ‘നായാട്ട്’ സിനിമകളുടെ തിരക്കഥാകൃത്തും ‘ഇലവീഴപൂഞ്ചിറ’യുടെ സംവിധായകനുമായ ഷാഹി കബീറാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. ഗ്രീന്‍ റൂം പ്രൊഡക്ഷന്‍സിലൂടെ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.

- Advertisement -
Ad image

‘കണ്ണൂര്‍ സ്‌ക്വാഡി’ന്റെ സംവിധായകന്‍ റോബി വര്‍ഗീസ് രാജാണ് ചിത്രത്തിനായ് ക്യാമറ ചലിപ്പിക്കുന്നത്. ചമന്‍ ചാക്കോ ചിത്രസംയോജനവും ജേക്ക്‌സ് ബിജോയ് സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു.

കുഞ്ചാക്കോ ബോബന്‍, പ്രിയാമണി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ചിത്രത്തില്‍ ജഗദീഷും വിശാഖ് നായരും പ്രധാന വേഷങ്ങളിലെത്തുന്നു. മനോജ് കെ യു, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കര്‍, റംസാന്‍, വിഷ്ണു ജി വാരിയര്‍, ലയ മാമ്മന്‍, ഐശ്വര്യ, അമിത് ഈപന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോണെക്‌സ് സേവ്യര്‍, സ്റ്റില്‍സ്: അനൂപ് ചാക്കോ, നിദാദ് കെ എന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍: ദിലീപ് നാഥ്, ആര്‍ട്ട് ഡിറക്ടര്‍: രാജേഷ് മേനോന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷബീര്‍ മലവട്ടത്ത്, ക്രിയേറ്റീവ് ഡിറക്ടര്‍: ജിനീഷ് ചന്ദ്രന്‍, ചീഫ് അസോസിയേറ്റ് ഡിറക്ടര്‍: ദിനില്‍ ബാബു ആന്റ് റെനിത് രാജ്, അസോസിയേറ്റ് ഡിറക്ടര്‍: സക്കീര്‍ ഹുസൈന്‍, അസിസ്റ്റന്റ് ഡിറക്ടര്‍: ശ്രീജിത്ത്, യോഗേഷ് ജി, അന്‍വര്‍ പടിയത്ത്, ജോനാ സെബിന്‍, റിയ ജോജി, സെക്കന്‍ഡ് യൂണിറ്റ് ഡി ഒ പി: അന്‍സാരി നാസര്‍, സ്‌പോട്ട് എഡിറ്റര്‍: ബിനു നെപ്പോളിയന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ്: അനില്‍ ജി നമ്പ്യാര്‍, സുഹൈല്‍, പബ്ലിസിറ്റി ഡിസൈന്‍സ്: ഓള്‍ഡ് മോങ്ക്‌സ്, വിഷ്വല്‍ പ്രൊമോഷന്‍സ്: സ്‌നേക്ക്പ്ലാന്റ്, പി ആര്‍ ഓ: പ്രതീഷ് ശേഖര്‍.

Share This Article
Leave a Comment
error: Content is protected !!