

ദോഹ: മലപ്പുറം ജില്ല പ്രവാസി അസോസിയേഷന്‍ മജെസ്റ്റിഖ് മലപ്പുറം നടത്തുന്ന മലപ്പുറം പ്രീമിയര്‍ ലീഗ് (എം പി എല്‍) ക്രിക്കറ്റ് ടൂര്‍ണമെന്റിന് മുന്നോടിയായുള്ള മെഗാ താരലേലവും ഉദ്ഘാടനവും ദോഹ സൈതൂന്‍ ഹോട്ടലില്‍ നടന്നു.

ഖത്തറില്‍ കലാ- കായിക- സാംസ്‌കാരിക- സാമൂഹ്യ- വാണിജ്യ രംഗത്ത് നിറസാന്നിധ്യമായിരുന്ന ഈസക്കയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ചാണ് ചടങ്ങുകള്‍ ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ ടെക്നോ മീഡിയ ടീമിന് ഇന്ത്യന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഇ പി അബ്ദുറഹ്മാന്‍ ഓക്ഷന്‍ ബാറ്റില്‍ കൈമാറിയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. മജെസ്റ്റിഖ്് പ്രസിഡന്റ് നിഹാദ് അലി അധ്യക്ഷത വഹിച്ചു. എം പി എല്‍ ചെയര്‍മാന്‍ അലി ഹസ്സന്‍, മജെസ്റ്റിഖ് ജനറല്‍ സെക്രട്ടറി വിനോദ് പുത്തന്‍ വീട്ടില്‍, എം പി എല്‍ കണ്‍വീനര്‍ ജൈസല്‍ എന്നിവര്‍ സംസാരിച്ചു.


കഴിഞ്ഞ വര്‍ഷം നടന്ന എം പി എല്‍ ആദ്യ സീസണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ ആത്മവിശ്വാസത്തില്‍ കൂടുതല്‍ ടീമുകളെ ഉള്‍പ്പെടുത്തിയാണ് ഇത്തവണ ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. 10 ഫ്രാഞ്ചെസികള്‍ പങ്കെടുത്ത താരലേലത്തില്‍ 200ഓളം കളിക്കാര്‍ റജിസ്റ്റര്‍ ചെയ്തിരുന്നു.
ഏപ്രില്‍ 12 മുതല്‍ 17 വരെ ഖത്തര്‍ ഫൗണ്ടേഷന്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ടൂര്‍ണമെന്റ് നടക്കുക.
ബ്ലാക്ക് ക്യാറ്റ്, ക്രിക്സ് എരമംഗലം, ഡോര്‍മെക് സോണ്‍ 91, ഡ്രീം പ്രോപ്പര്‍ട്ടി അമിഗോസ്, ഇന്റര്‍സ്റ്റാര്‍ ട്രേഡിങ്, കെ എം സി സി മാറഞ്ചേരി, ലാന്‍ഡ് റോയല്‍ പ്രോപ്പര്‍ടിസ്, മാഷ് ഇലവന്‍, ടെക്‌നോ മീഡിയ സ്‌ട്രൈക്കേഴ്സ്, ടെക്‌മോ ട്രോജന്‍സ് എന്നീ ഫ്രാഞ്ചെസി ടീമുകളാണ് ഇത്തവണത്തെ ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്നത്.

