പ്രേക്ഷകമനം കവര്‍ന്ന് ‘സ്വപ്നസുന്ദരി’യിലെ ആദ്യഗാനം

Web Desk
2 Min Read

ഗണിതശാസ്ത്ര അധ്യാപകനായ കെ ജെ ഫിലിപ്പിന്റെ ആദ്യ സിനിമാ സംവിധാന ചുവടുവയ്പ്പായ ‘സ്വപ്നസുന്ദരി’യിലെ ‘അരികത്തായ് അഴകേ….’ എന്ന ആദ്യ ഗാനം പുറത്തിറങ്ങി. ഗുഡ്വില്‍ എന്റര്‍ടെയ്‌ണ്മെന്റ്‌സ് ആണ് ഗാനം പുറത്തിറക്കിയത്. ഇതിനോടകം തന്നെ നിരവധി ഹിറ്റ് ആല്‍ബങ്ങള്‍ പുറത്തിറക്കിയിട്ടുള്ള വിഷ്ണു മോഹനകൃഷ്ണന്‍ സംഗീത സംവിധാനം ഷാര്‍ജയില്‍ നിന്നും യുവ എഴുത്തുകാരന്‍ ജെറിന്‍ രാജ് കുളത്തിനാലന്‍ രചന അജ്മാനില്‍ നിന്നും നിര്‍വഹിച്ചപ്പോള്‍ കൈരളി ഗന്ധര്‍വ സംഗീതം റണ്ണര്‍ അപ്പും കപ്പാ ടി വി മുസിക് മോജോ ഗായകനുമായ സിദ്ധാര്‍ത്ഥ് ശങ്കര്‍ ഖത്തറില്‍ നിന്നും ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിമും റിയാലിറ്റി ഷോ വിജയി യുമായ ദേവനന്ദ രാജേഷ് മേനോന്‍ ദുബൈയില്‍ നിന്നും ഈ ഗാനം മനോഹരമായി ആലപിച്ചിരിക്കുന്നു.

city exchange

പ്രശസ്ത സംഗീത പിന്നണി പ്രവര്‍ത്തകരായ ജോര്‍ജ് വര്‍ഗീസ് പ്രോഗ്രാമിംഗും അഭിജിത്ത് പി എസ് വയലിനും സുബിന്‍ ജര്‍സണ്‍ പുല്ലാങ്കുഴലും കേരളത്തില്‍ വച്ചു മനോഹരമാക്കിയ ഈ ഗാനം ദുബൈ, ഖത്തര്‍ എന്നീ രാജ്യങ്ങളിലെ സ്റ്റുഡിയോകളിലാണ് പ്രൊഡക്ഷന്‍ പൂര്‍ത്തീകരിച്ചത്. ഒരുപാട് പ്രതീക്ഷകളുമായി പുറത്തിറങ്ങിയ ഈ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ഇതിനോടകം തന്നെ ജനഹൃദയങ്ങളില്‍ ഇടം കണ്ടെത്തി കഴിഞ്ഞു. എസ് എസ് എസ് പ്രൊഡക്ഷന്‍സിന്റെയും അല്‍ഫോണ്‍സ വിശ്വല്‍ മീഡിയയുടെയും ബാനറില്‍ സലാം ബി ടി, സുബിന്‍ ബാബു, ഷാജു സി ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.

ഉടന്‍ റിലീസിന് ഒരുങ്ങുന്ന ഈ ചിത്രത്തില്‍ ബിഗ് ബോസ് ഫെയിം ഡോ. രജിത് കുമാര്‍, പ്രശസ്ത മോഡലും ഡോക്ടറുമായ ഷിനു ശാമളന്‍, സാനിഫ് അലി, മുഹമ്മദ് സാജിദ് സലാം, ശ്രീറാം മോഹന്‍, ശിവജി ഗുരുവായൂര്‍, സാജന്‍ പള്ളുരുത്തി, പ്രദീപ് പളുരുത്തി, ജിന്റോ, ദിവ്യാ തോമസ്, ഷാര്‍ലറ്റ് സജീവ്, ഷാരോണ്‍ സഹിം, ഷാന്‍സി സലാം, മനീഷാ മോഹന്‍, അന്ന ഏയ്ഞ്ചല്‍, നിഷാദ് കല്ലിങ്ങല്‍, ബാല സൂര്യ, ദേവി നന്ദന, സണ്ണി അങ്കമാലി, ബെന്നി പുന്നാരം, സാബു കൃഷ്ണ, വിജയന്‍ കോടനാട്, അജയന്‍ പുറമല, രാജി തോമസ്, പീലി കൃഷ്ണ, രജീഷ് അടൂര്‍, ജോയി നടുക്കുടി, രമേശ് ആനപ്പാറ ഉള്‍പ്പെടെ നിരവധി താരങ്ങള്‍ അണിനിരന്നിരിക്കുന്നു. എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷാന്‍സി സലാം. ഛായാഗ്രഹണം: റോയിറ്റ, സനൂപ്.
കഥ: കുമാര്‍സെന്‍, റോയിറ്റ. തിരക്കഥ: സീതു ആന്‍സന്‍. എഡിറ്റിംഗ്: ഗ്രേയ്‌സണ്‍, പി ആര്‍ ഒ: റഹിം പനവൂര്‍.

Share This Article
Leave a Comment
error: Content is protected !!