കരുണാര്‍ദ്രം ജീവകാരുണ്യ പദ്ധതി സഹായ വിതരണം നടത്തി

Web Desk
1 Min Read

തിരുവനന്തപുരം: എന്‍ ആര്‍ ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യ കാനറാ ബാങ്കുമായി സംഘടിപ്പിച്ച കരുണാര്‍ദ്രം ജീവകാരുണ്യ പദ്ധതി സഹായ വിതരണം സ്വപ്‌നകൂട് അഗതിമന്ദിര ജനറല്‍ സെക്രട്ടറി പി ബി ഹാരിസിനു നല്‍കി കാനറാ ബാങ്ക് തിരുവനന്തപുരം സര്‍ക്കിള്‍ ജനറല്‍ മാനേജര്‍ പ്രദീപ് കെ എസ് നിര്‍വ്വഹിച്ചു.

city exchange

നിരാശ്രരും നിരാലംബരും വിവിധ രോഗങ്ങളാല്‍ നടക്കാന്‍ കഴിയാത്തവരും ഡയാലിസിനു വിധേയരായവരുള്‍പ്പെടെയുള്ളവര്‍ അവരുടെ ബന്ധു മിത്രാധികളോടൊപ്പം എത്തി സഹായങ്ങള്‍ സ്വീകരിച്ചു. എന്‍ പീതാംബരക്കുറുപ്പ്, നഗരസഭാ കൗണ്‍സിലര്‍ ഷാജിത നാസര്‍, വി ഹരികുമാര്‍, കാരുണ്യ കള്‍ച്ചറല്‍ റൂറല്‍ ഡവലപ്‌മെന്റ് സൊസൈറ്റി ചെയര്‍മാന്‍ പൂഴനാട് സുധീര്‍ എന്നിവരും വിതരണ കര്‍മ്മം നിര്‍വ്വഹിച്ചു.

ചലച്ചിത്ര ടെലി ഫിലിം താരങ്ങളായ സിനി പ്രസാദ്, കലാറാണി, ജീവകാരുണ്യ പ്രവര്‍ത്തക കൊല്ലം ഗ്രേസി, സ്വപ്‌നകൂട് ജനറല്‍ സെക്രട്ടറി പി ബി ഹാരിസ് മാന്നാര്‍, വെഞ്ഞാറമൂട് ചാരിറ്റി വില്ലേജ് ഡയറക്ടര്‍ ഇമാം ഹുദ്വി, കൗണ്‍സില്‍
സീനിയര്‍ വൈസ് ചെയര്‍മാന്‍ ശശി ആര്‍ നായര്‍, അഡ്വ. ഫസീഹ, കലാപ്രേമി ബഷീര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

മതമൈത്രി സംഗീതജ്ഞന്‍ ഡോ. വാഴമുട്ടം ചന്ദ്രബാബു റമദാന്‍ ഗീതം ആലപിച്ചു. പ്രോഗ്രാം കണ്‍വീനര്‍ പനച്ചമൂട് ഷാജഹാന്‍ സ്വാഗതം പറഞ്ഞു. ഡോ. ഷൈനി മീര, സുരേഷ് ബാംഗ്‌ളൂര്‍ എന്നിവരെ ആദരിച്ചു.

- Advertisement -
Ad image

ലണ്ടന്‍, യു എസ് എ, മലേഷ്യ, യു എ ഇ, ബഹ്‌റൈന്‍, ഖത്തര്‍, മസ്‌ക്കത്ത് തുടങ്ങി രാജ്യങ്ങളില്‍ ഉള്‍പ്പടെയുളള 36 സംഘടനകളുടെ കൂട്ടായ്മയാണ് 20 വര്‍ഷം പിന്നിട്ട എന്‍ ആര്‍ ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യ.

Share This Article
Leave a Comment
error: Content is protected !!