പ്രിന്‍സിപ്പല്‍ നിയമനത്തില്‍ പിടിവാശി: ശമ്പളമില്ലാതെ കുഞ്ഞാലിമരക്കാര്‍ ഹയര്‍ സെക്കണ്ടറി ജീവനക്കാര്‍

Web Desk
1 Min Read

പയ്യോളി: മാനേജ്‌മെന്റിന്റെ പിടിവാശി കാരണം മാസങ്ങളായി ശമ്പളമില്ലാതെ പ്രയാസമനുഭവിക്കുകയാണ് വടകര കോട്ടക്കല്‍ കൂഞ്ഞാലിമരക്കാര്‍ ഹയര്‍ സെക്കണ്ടറി വിഭാഗം ജീവനക്കാരെന്ന് ആക്ഷേപം.

city exchange

നിലവിലുണ്ടായിരുന്ന പ്രിന്‍സിപ്പല്‍ 2021 മെയ് 31 ന് സര്‍വ്വീസില്‍ നിന്ന് വിരമിച്ച ഒഴിവില്‍ സീനിയോരിറ്റി പാലിക്കാതെ ജൂനിയര്‍ അധ്യാപകനെ മാനേജര്‍ ചട്ടങ്ങള്‍ മറികടന്ന് നിയമിക്കുകയായിരുന്നു. എന്നാല്‍ പ്രസ്തുത നിയമനം ഹയര്‍ സെക്കണ്ടറി കോഴിക്കോട് മേഖല ഉപഡയറക്ടര്‍ സീനിയോരിറ്റി പാലിക്കാത്തതിനാലും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന് ന്യൂനപക്ഷ പദവി ഇല്ലാത്തതിനാലും നിരസിക്കുകയായിരുന്നു. ഇതോടെ ശബളം വാങ്ങി നല്‍കാന്‍ DDO ( ഡ്രോയിംഗ് ആന്‍ഡ് ഡിസ്‌പേഴ്‌സിംഗ് ഓഫീസര്‍ ) ഇല്ലാതെ വന്നതിനാലാണ് ജീവനക്കാര്‍ ശമ്പളമില്ലാതെ പ്രയാസമനുഭവിക്കുന്നത്. ഇതിനിടയില്‍ വര്‍ഷങ്ങളായി വിദേശത്ത് തുടരുന്ന മാനേജര്‍ക്കെതിരെ സ്‌കൂള്‍ നടത്തുന്ന അല്‍നൂര്‍ ട്രസ്റ്റ് അംഗം ഹൈക്കോടതിയെ സമീപിക്കുകയും കോടതി നിയമനങ്ങള്‍ സ്റ്റേ ചെയ്യുകയും ചെയ്തതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായി. അധ്യാപകരുടെ നിവേദനത്തെ തുടര്‍ന്ന് സ്‌കൂളിലെ സീനിയര്‍ അധ്യാപനെ DDO ആയി നിയമിച്ച് കോഴിക്കോട് ഹയര്‍ സെക്കണ്ടറി മേഖല ഉപഡയറക്ടര്‍ വീണ്ടു വീണ്ടും ഉത്തരവിറക്കിയെങ്കിലും സാങ്കേതികത്വത്തില്‍ കുടുങ്ങി അനന്തമായി നീളുകയാണ്.
മാസങ്ങളായി ശമ്പളം ലഭിക്കാത്ത കുഞ്ഞാലി മരക്കാര്‍ ഹയര്‍ സെക്കണ്ടറി ജീവനക്കാര്‍ക്ക് എത്രയും ശമ്പളം ലഭ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് KHSTU കോഴിക്കോട് ജില്ല പ്രസിഡന്റ് കെ.ടി.എം മുസ്തഫ, ജനറല്‍ സെക്രട്ടറി ആര്‍ കെ മുഹമ്മദ് ശാഫി എന്നിവര്‍ ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ അനുകൂല നിലപാടുകള്‍ ഉണ്ടാകുന്നില്ലെങ്കില്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!