ശാക്തീകരിക്കുന്നതിനോടൊപ്പം സ്ത്രീ ശക്തിയില്‍ തിരിച്ചറിവു കൂടി സമൂഹത്തിനുണ്ടാക്കണം: നിമിഷ ജെ വടക്കന്‍

Web Desk
2 Min Read

കൊച്ചി: ലോക വനിതാ ദിനത്തോടനുബന്ധിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടേയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടേയും കൊച്ചി ചാപ്റ്ററുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ വനിതാ ദിനാഘോഷം നടത്തി. എയ്‌സ്വേര്‍ ഫിന്‍ടെക് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ നിമിഷ ജെ വടക്കന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

city exchange

സ്ത്രീകള്‍ ശക്തരാവുകയെന്നതിനോടൊപ്പം സ്ത്രീശക്തിയെ കുറിച്ച് മറ്റുള്ളവര്‍ക്ക് തിരിച്ചറിവുണ്ടാക്കാന്‍ കൂടിയുള്ള അവസരമാണ് ലോകവനിതാദിനമെന്ന് നിമിഷ ജെ വടക്കന്‍ പറഞ്ഞു. കഠിന പ്രയത്‌നത്തോടൊപ്പം സ്മാര്‍ട്ട് വര്‍ക്ക് കൂടിയുണ്ടാകുമ്പോഴാണ് വിജയിക്കാനാവുകയെന്നും അവര്‍ പറഞ്ഞു. കേവലം കഠിനമായ പരിശ്രമങ്ങള്‍ മാത്രം എല്ലാ വിജയങ്ങളും നിശ്ചയിക്കില്ലെന്നും നിമിഷ ജെ വടക്കന്‍ വ്യക്തമാക്കി.

സ്ത്രീയും പുരുഷനും പണം സമ്പാദിക്കുന്നതിനെയാണ് പൊതുവെ സാമ്പത്തിക സ്വാതന്ത്ര്യം എന്നു പറയാറുള്ളതെങ്കിലും അതിനുമപ്പുറം നേടിയെടുക്കുന്ന സാമ്പത്തികം എന്തു ചെയ്യണമെന്നും എങ്ങനെ ഉപയോഗിക്കണമെന്നും തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമായിരിക്കണം അതെന്നും അവര്‍ വിശദമാക്കി. തങ്ങളുടെ സമ്പാദ്യം എങ്ങനെ ചെലവഴിക്കണമെന്ന് സ്ത്രീ തീരുമാനിക്കുമ്പോഴാണ് അവള്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യം ലഭ്യമാകുന്നതെന്നും നിമിഷ ജെ വടക്കന്‍ പറഞ്ഞു.

സ്ത്രീകളെ ശാക്തീകരിക്കാനും സമൂഹത്തിലേക്ക് എത്തിക്കാനുമാണ് വനിതാ ദിനമെന്നത് പഴയ താത്പര്യങ്ങളാണെന്നും ഇപ്പോഴത്തെ വനിതാ ദിനങ്ങള്‍ ലക്ഷ്യമിടുന്നത് പുരുഷന്മാരെ കൂടി ശാക്തീകരിക്കാനാണെന്നം അവര്‍ തമാശ രൂപേണ പറഞ്ഞു. പുരുഷ ശാക്തീകരണമെന്നത് ഭക്ഷണം പാകം ചെയ്യാനും വസ്ത്രങ്ങള്‍ അലക്കാനും കുട്ടികളെ നോക്കാനുമുള്ളതാണെന്നും അവരത് കൂടി പഠിക്കണമെന്നും നിമിഷ വ്യക്തമാക്കി.

- Advertisement -
Ad image

വിജയിക്കുന്ന ഓരോ പുരുഷന് പിന്നിലും ഒരു സ്ത്രീയുള്ളതുപോലെ വിജയിക്കുന്ന ഓരോ സ്ത്രീക്കു പിന്നിലും പുരുഷനുമുണ്ടെന്നും നിമിഷ പറഞ്ഞു. പരസ്പരം പിന്തുണക്കുകയും സമത്വമുണ്ടാവുകയും വേണമെന്നും അവര്‍ പറഞ്ഞു.

നല്ല കുട്ടിയെന്നും സൂപ്പര്‍ വുമണെന്നുമുള്ള കെണികളില്‍ വീണുപോകാതെ മുന്നോട്ടു പോകാനാവണമെന്നും നിമിഷ ജെ വടക്കന്‍ ഉദ്‌ബോധിപ്പിച്ചു.

ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ കൊച്ചിന്‍ ചാപ്റ്റര്‍ ചെയര്‍പേഴ്‌സണ്‍ മീന ജോര്‍ജ്ജ്, മധുസൂദനന്‍, സ്വാതി ബോജക്, ജിനു മാത്തന്‍, രഞ്ജിനി ആര്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രൊഫഷണല്‍ നേട്ടം കൈവരിച്ച 21 വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറി.

ടെക്‌നിക്കല്‍ സെഷനില്‍ വനിതകള്‍ക്ക് നിയമ ശാക്തീകരണത്തിലും നേതൃത്വത്തിലേക്കുമുള്ള വഴി തുറക്കല്‍ എന്ന വിഷയത്തില്‍ ട്രാന്‍സ് ഏഷ്യന്‍ ഷിപ്പിംഗ് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ രേഖ വേണുഗോപാലും കോര്‍പറേറ്റ് പ്രൊഫഷണലുകള്‍ക്കുള്ള വ്യക്തിഗത ബ്രാന്റിംഗ് എന്ന വിഷയത്തില്‍ സ്റ്റോറി സ്പ്രിംഗ് മാര്‍ക്കറ്റിംഗ് ആന്റ് ബ്രാന്റ് സ്റ്റോറി ടെല്ലിംഗ് കണ്‍സള്‍ട്ടന്‍സി സ്ഥാപക ജിഗിഷ നവനീതും സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!