ഹോസ്പിറ്റല്‍ ക്രിക്കറ്റ് ലീഗില്‍ ലേക് ഷോര്‍ ചാംപ്യന്‍

Web Desk
1 Min Read

കൊച്ചി: ഹോസ്പിറ്റല്‍ ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് സീസണ്‍ മൂന്നില്‍ വി പി എസ് ലേക് ഷോര്‍ ഹോസ്പിറ്റല്‍ വിജയികളായി. കാക്കനാട് രാജഗിരി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ എറണാകുളം മെഡിക്കല്‍ സെന്റര്‍ ഹോസ്പിറ്റലിനെ തകര്‍ത്താണ് ലേക് ഷോര്‍ ഹോസ്പിറ്റല്‍ ജേതാക്കളായത്.

city exchange

എട്ട് ഓവറില്‍ ലേക് ഷോര്‍ ഹോസ്പിറ്റല്‍ തീര്‍ത്ത 150 റണ്‍ പിന്തുടര്‍ന്ന മെഡിക്കല്‍ സെന്റര്‍ 8 ഓവറില്‍ 80 റണ്‍ നേടാനെ സാധിച്ചുള്ളൂ. 35 പന്തുകളില്‍ നിന്ന് 101 റണ്‍ നേടി ടീമിന്റെ വിജയ ശില്പിയായ അമീറാണ് ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ച്. 10 പന്തുകളില്‍ നിന്ന് 29 റണ്‍സ് നേടിയ ടീം ക്യാപ്റ്റന്‍ സുധിയാണ് അമീറിന് മികച്ച പിന്തുണ നല്‍കിയത്. തുടര്‍ച്ചയായി മൂന്നാമത്തെ തവണയാണ് ലേക് ഷോര്‍ ഹോസ്പിറ്റല്‍ കിരീടം നേടുന്നത്.

Share This Article
Leave a Comment
error: Content is protected !!