ഈദിയ എ ടി എം കൗണ്ടറുകള്‍ പത്തിടങ്ങളില്‍

Web Desk
1 Min Read

ദോഹ: ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെ (ക്യു സി ബി) ഈദിയ എ ടി എം കൗണ്ടറുകള്‍ മാര്‍ച്ച് 16 ഞായറാഴ്ച മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് ക്യു സി ബി അറിയിച്ചു.

city exchange

10 സ്ഥലങ്ങളിലാണ് എ ടി എം സേവനം ലഭ്യമാകുക. ഉപയോക്താക്കള്‍ക്ക് 5, 10, 50, 100 ഡിനോമിനേഷനുകളില്‍ ഖത്തര്‍ റിയാലുകള്‍ ഇതില്‍ നിന്നും പിന്‍വലിക്കാനാവും.

പ്ലേസ് വെന്‍ഡോം, മാള്‍ ഓഫ് ഖത്തര്‍, അല്‍ വക്ര ഓള്‍ഡ് സൂഖ്, ദോഹ ഫെസ്റ്റിവല്‍ സിറ്റി, അല്‍ ഹസം മാള്‍, അല്‍ മിര്‍കാബ് മാള്‍, വെസ്റ്റ് വാക്ക്, അല്‍ ഖോര്‍ മാള്‍, അല്‍ മീര-മുഐദര്‍, അല്‍ മീര-തുമാമ എന്നിവിടങ്ങളിലാണ് ഈദിയ എ ടി എം കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുക.

ഖത്തരി സംസ്‌ക്കാരവും പൈതൃകവും സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് ക്യു സി ബി ഈദിയ എ ടി എം സേവനം ലഭ്യമാക്കുന്നത്. ഈദുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് പണമോ സമ്മാനമോ നല്‍കുകയെന്നതാണ് ഈ എ ടി എമ്മുകളിലൂടെ ലക്ഷ്യമിടുന്നത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!