
ദോഹ: തൃശൂര്‍ ജില്ലാ സൗഹൃദ വേദിയുടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് ജൂണ്‍ 26ന് വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് ഭവന്‍സ് സ്‌കൂള്‍ തിയേറ്ററില്‍ തുടക്കം കുറിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിവിധ കലാ പരിപാടികളും ലോഗോ ആന്റ് ടാഗ് ലൈന്‍ ലോഞ്ചിംഗും നടക്കും.

വാര്‍ത്താ സമ്മേളനത്തില്‍ വേദി പ്രസിഡന്റ് വിഷ്ണു ജയറാം ദേവ്, ജനറല്‍ സെക്രട്ടറി ഷറഫ് മുഹമ്മദ്, ട്രഷറര്‍ തോമസ് ഔസേഫ്, വേദി മുന്‍ പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍, സില്‍വര്‍ ജൂബിലി പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍മാരായ അബ്ദുല്‍ ജബ്ബാര്‍, ശ്രീനിവാസന്‍, ജനറല്‍ കോഓര്‍ഡിനേറ്റര്‍ മുഹമ്മദ് മുസ്തഫ എന്നിവര്‍ സംബന്ധിച്ചു.

കഴിഞ്ഞ 25 വര്‍ഷക്കാലത്തെ വേദിയുടെ യാത്രയെക്കുറിച്ചും ഏറ്റവും നല്ല സംഘടനക്കുള്ള ഇന്ത്യന്‍ എംബസിയുടെ അവാര്‍ഡ് ജേതാക്കളാവുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളെ കുറിച്ചും വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുവാന്‍ ഉദ്ദേശിക്കുന്ന പരിപാടികളെ കുറിച്ച് വിശദമാക്കി.

