പെരുന്നാള്‍ പങ്കുവെച്ച് നടുമുറ്റം ഈദ് സ്‌നേഹപ്പൊതി

Web Desk
1 Min Read

ദോഹ: റമദാനിന്റെ വിശുദ്ധ ദിനരാത്രങ്ങള്‍ അവസാനിച്ചപ്പോള്‍ പെരുന്നാള്‍ ആഘോഷം വ്യത്യസ്തമാക്കി നടുമുറ്റം ഖത്തര്‍. പെരുന്നാള്‍ ദിവസം ‘ഈദ് സ്‌നേഹപ്പൊതി’ എന്ന പേരില്‍ സൗജന്യ ഭക്ഷണ വിതരണം സംഘടിപ്പിച്ചാണ് നടുമുറ്റം പെരുന്നാള്‍ ആഘോഷിച്ചത്.

city exchange

നുഐജയിലെ പ്രവാസി വെല്‍ഫെയര്‍ ഓഫീസില്‍ നടന്ന ചടങ്ങ് ഐ സി ബി എഫ് ആക്ടിംഗ് പ്രസിഡന്റ് റഷീദ് അഹ്മദ് ഉദ്ഘാടനം ചെയ്തു. നടുമുറ്റം ആക്ടിംഗ് പ്രസിഡന്റ് ലത കൃഷ്ണ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഐ സി ബി എഫ് ജനറല്‍ സെക്രട്ടറി ദീപക് ഷെട്ടി, ഐ സി സി കള്‍ച്ചറല്‍ ആക്ടിവിറ്റി കോഡിനേറ്റര്‍ നന്ദിനി, ഐ എസ് സി എം സി അംഗം അസീം, പ്രവാസി വെല്‍ഫെയര്‍ ആന്റ് കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് ആര്‍ ചന്ദ്രമോഹന്‍, വൈസ് പ്രസിഡന്റ് റഷീദലി, നടുമുറ്റം പ്രസിഡന്റ് സന നസീം എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. നടുമുറ്റം ജനറല്‍ സെക്രട്ടറി ഫാത്വിമ തസ്‌നീം സ്വാഗതവും സ്‌നേഹപ്പൊതി കോഡിനേറ്റര്‍ സകീന അബ്ദുല്ല നന്ദിയും പറഞ്ഞു.

പെരുന്നാള്‍ ദിനത്തില്‍ ഭക്ഷണത്തിനു പ്രയാസമനുഭവിക്കുന്നവരെ ചേര്‍ത്തു പിടിക്കുക എന്ന ഉദ്ദേശത്തോടെയാണ് നടുമുറ്റം ഈദ് സ്‌നേഹപ്പൊതി സംഘടിപ്പിച്ചത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നടുമുറ്റം പെരുന്നാളില്‍ സ്‌നേഹപ്പൊതി വിതരണം തുടങ്ങിയിട്ട്. റമദാന്‍ അവസാനത്തെ ദിവസങ്ങളാവുന്നതോടെ നടുമുറ്റം ഏരിയകള്‍ വഴി ആവശ്യക്കാരുടെ എണ്ണം മുന്‍കൂട്ടി സ്വീകരിച്ചിരുന്നു. ആയിരത്തിലധികം പേര്‍ക്കാണ് പെരുന്നാള്‍ ദിനത്തില്‍ സ്‌നേഹപ്പൊതി കൈമാറിയത്. ബോട്ടുകളില്‍ ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളികള്‍ക്കും ലേബര്‍ ക്യാമ്പിലുമായി മാത്രം അഞ്ഞൂറിലധികം കിറ്റുകള്‍ ടീം വെല്‍ഫെയര്‍ അംഗങ്ങളുടെ കൂടി സഹായത്തോടെ കൈമാറി.

സെക്രട്ടറി സിജി പുഷ്‌കിന്‍, കണ്‍വീനര്‍ സുമയ്യ തഹ്‌സീന്‍, സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളായ ജോളി തോമസ്, സജ്‌ന സാക്കി, അജീന അസീം, അഹ്‌സന, രമ്യ നമ്പിയത്ത്, ആബിദ സുബൈര്‍, വാഹിദ നസീര്‍, വിവിധ ഏരിയ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു.

- Advertisement -
Ad image

Share This Article
Leave a Comment
error: Content is protected !!