

ദോഹ: ദോഹയില്‍ വടകരയിലെ പുരാതന കുടുംബത്തിന്റെ ‘സമര് അല്‍ ഈദ്’ കക്കുന്നത്ത് മെഗാ കുടുംബ സംഗമം നടന്നു.

കക്കുന്നത്ത് കുടുംബാഗങ്ങളായ ഇരുന്നൂറില്‍ പരം പേര് പങ്കെടുത്ത ‘സമര് അല്‍ ഈദ്’ പരിപാടിയില്‍ കുടുംബത്തില്‍ സ്നേഹം നിലനിന്നാല്‍ എല്ലാ വിപത്തുകളില്‍ നിന്നും രക്ഷപ്പെടാനും കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനിര്ത്താനുമാകുമെന്ന് കെ എം സി സി സംസ്ഥാന പ്രസിഡണ്ട് ഡോ. അബ്ദുസമദ് ഉദ്ഘാടനം നിര്‍വഹിച്ചു പറഞ്ഞു. കെ പി ഹാരിസ് അധ്യക്ഷത വഹിച്ചു.

എഴുത്തുകാരനും ഗ്ലോബല്‍ കെ എം സി സി വൈസ് പ്രസിഡന്റും ഇന്ത്യന്‍ എംബസി അപെക്സ് ബോഡി ഐ സി സിയുടെ സ്ഥാപകാംഗവും ചെയര്‍മാനുമായ സാം ബഷീര്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു,

പത്രപ്രവര്‍ത്തകനും ഗ്രന്ഥകര്‍ത്താവും ഇസ്ലാമിക പണ്ഡിതനും ഖത്തര്‍ ഔഖാഫ് ദഅവ വിങ്ങിന്റെ ഇന്ത്യന്‍ പ്രതിനിധിയുമായ അബദുനാസര്‍ നദവി കുടുംബ ബോധവത്ക്കരണ ക്ലാസ് നടത്തി.
വിവ ഖത്തര്‍ പ്രസിഡന്റ് എം ശുക്കൂര്‍, എം വി സിറാജ്, മുക്കോലക്കല്‍ ഹംസ ഹാജി, അബ്ദുള്ള പൂമക്കോത്ത്, അശ്രഫ് കെ പി, ഷാഹിദ് കെ കെ ദുബൈ, ശബാബ് കെ പി ദുബൈ എന്നിവര്‍ സംസാരിച്ചു,
കുട്ടികളുടെ ഡാന്‍സും പാട്ടും ഗെയ്മും ക്യുസ് മത്സരവും നറുക്കെടുപ്പും ഈദ് മീറ്റിന് പൊലിമ കൂട്ടി. കെ പി സുബൈര്‍ സ്വാഗതവും കെ പി സമദ് നന്ദിയും പറഞ്ഞു.

