

ദോഹ: ഈദ്- വിഷു- ഈസ്റ്റര്‍ സംയുക്താഘോഷത്തിന്റെ ഭാഗമായി ഇന്‍കാസ് ഖത്തര്‍ മലപ്പുറം ജില്ലാ കമ്മിറ്റി ‘കളിയും പറച്ചിലും’ എന്ന പേരില്‍ കുടുംബ സംഗമം സംഘടിപ്പിച്ചു. അബൂഹമൂര്‍ ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്കൂളില്‍ നടന്ന കുടുംബ സംഗമത്തില്‍ ഇരുന്നൂറില്പരം കുടുംബങ്ങള്‍ പങ്കെടുത്തു.

ഐ സി സി ജനറല്‍ സെക്രട്ടറി എബ്രഹാം കെ ജോസഫ് ഉദ്ഘടാനം ചെയ്ത കുടുംബ സംഗമത്തില്‍ ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് ഹൈദര്‍ ചുങ്കത്തറ ഈദ്- വിഷു- ഈസ്റ്റര്‍ സന്ദേശം കൈമാറി സംസാരിച്ചു.

ഇന്‍കാസ് മലപ്പുറം ജില്ലാ പ്രസിഡന്റ് സന്ദീപ് ഗോപിനാഥ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ആഷിക് തിരൂര്‍ സ്വാഗതവും ജില്ലാ ട്രഷറര്‍ സിദ്ധീഖ് ചിറവലൂര് നന്ദിയും പറഞ്ഞു. മുന്‍ ജില്ലാ പ്രസിഡന്റ് റൗഫ് മങ്കട, ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ അഷ്റഫ് നന്നമുക്ക്, ശാഹുല്‍ ഹമീദ്, അഷ്റഫ് വാകയില്‍, സി എ സലാം, ജില്ല വൈസ് പ്രസിഡന്റുമാരായ റിയാസ് വാഴക്കാട്, നാസര്‍ അരീക്കോട്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ഷംസീര്‍ കാളച്ചാല്‍, സലിം എരമംഗലം, ഐ വൈ സി വൈസ് ചെയര്മാന് ശിഹാബ് നരണിപ്പുഴ, ജില്ല യൂത്ത് വിങ് പ്രസിഡന്റ് ശറഫുദ്ധീന്‍ നന്നമുക്ക്, ജില്ല യൂത്ത് വിങ് സെക്രട്ടറി സിജോ നിലമ്പൂര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
സെന്‍ട്രല്‍ കമ്മിറ്റി കള്‍ച്ചറല്‍ കണ്‍വീനര്‍ വിനോദ് പുത്തന്‍വീട്ടില്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചെല്ലിക്കൊടുത്തു. കുടുംബ സംഗമത്തിന്റെ ഭാഗമായി ഇന്‍കാസ് കലാകാരന്മാര് അവതരിപ്പിച്ച സംഗീത പരിപാടിയും ഇന്‍കാസ് കുടുംബ അംഗങ്ങള്‍ക്കും കുട്ടികള്‍ക്കും വേണ്ടി വിവിധ കലാകായിക മത്സരങ്ങളും നടന്നു.
മത്സരങ്ങള്‍ക്ക് കമ്മിറ്റി ജില്ലാ ഭാരവാഹികളും പ്രവര്‍ത്തകരും നേതൃത്വം നല്കി.

