അമ്മയെ നോക്കാനെത്തുന്ന മകന്‍ ഒടുവില്‍ അമ്മയുടെ ശത്രുവാകുന്നു; വൈകാരികതയുടെ മദര്‍ മേരി മെയ് രണ്ടിന്

Web Desk
1 Min Read

https://youtu.be/jv88DRGoXLc

city exchange

തിരുവനന്തപുരം: പ്രായമായ അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രം ‘മദര്‍ മേരി’ മെയ് രണ്ടിന് പ്രദര്‍ശനത്തിനെത്തുന്നു. വയനാട്, കണ്ണൂര്‍, കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരിച്ച സിനിമയില്‍ മകനെ വിജയ് ബാബുവും അമ്മയെ ലാലി പി എമ്മും അവതരിപ്പിക്കുന്നു. കുമ്പളങ്ങി നൈറ്റ്‌സില്‍ തുടങ്ങി മോഹന്‍കുമാര്‍ ഫാന്‍സ്, 2018, മാംഗോ മുറി, കൂടല്‍ തുടങ്ങി ഇരുപതോളം ചിത്രങ്ങളില്‍ ഇതിനോടകം ലാലി അഭിനയിച്ചിട്ടുണ്ട്.

ഫര്‍ഹാദ്, അത്തിക്ക് റഹിമാന്‍ എന്നിവര്‍ ചേര്‍ന്ന് മഷ്‌റൂം വിഷ്വല്‍ മീഡിയയുടെ ബാനറില്‍ നിര്‍മ്മിച്ച് എ ആര്‍ വാടിക്കല്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു.

ഓര്‍മ്മക്കുറവും വാര്‍ധക്യസഹജമായ അസുഖങ്ങളും മൂലം വിഷമിക്കുകയും ഒറ്റപ്പെട്ട ജീവിതം നയിക്കുകയും ചെയ്യുന്ന അമ്മയുടെ സംരക്ഷണം ഏറ്റെടുക്കാന്‍ സ്വന്തം ഭാര്യ ഉപേക്ഷിച്ചു പോയ മകന്‍ ജയിംസ് അമേരിക്കയിലെ തന്റെ ഉയര്‍ന്ന ജോലിയെല്ലാം വിട്ടെറിഞ്ഞ് നാട്ടിലെത്തുന്നു. സംരക്ഷണം ഏറ്റെടുത്ത ജയിംസ് കാലക്രമേണ അമ്മച്ചിയുടെ ശത്രുവായി മാറുന്നു. ഈ അവസ്ഥാവിശേഷം എങ്ങനെ മറികടക്കുമെന്നതാണ് ചിത്രത്തിന്റെ കാതലായ വിഷയം.

- Advertisement -
Ad image

വിജയ് ബാബു, ലാലി പി എം എന്നിവര്‍ക്കു പുറമെ നിര്‍മ്മല്‍ പാലാഴി, സോഹന്‍ സീനുലാല്‍, ഡയാന ഹമീദ്, അഖില നാഥ്, ബിന്ദുബാല തിരുവള്ളൂര്‍, സീന കാതറിന്‍, പ്രസന്ന, അന്‍സില്‍, ഗിരീഷ് പെരിഞ്ചീരി, മനോരഞ്ജന്‍ തുടങ്ങി ഏതാനും പുതുമുഖങ്ങളും അഭിനയിക്കുന്നു.

ബാനര്‍- മഷ്‌റൂം വിഷ്വല്‍ മീഡിയ, നിര്‍മ്മാണം- ഫര്‍ഹാദ്, അത്തിക്ക് റഹിമാന്‍, രചന, സംവിധാനം- എ ആര്‍ വാടിക്കല്‍, ഛായാഗ്രഹണം- സുരേഷ് റെഡ് വണ്‍, എഡിറ്റിംഗ്- ജര്‍ഷാജ് കൊമ്മേരി, പശ്ചാത്തല സംഗീതം- സലാം വീരോളി, ഗാനങ്ങള്‍- ബാപ്പു വാവാട്, കെ ജെ മനോജ്, സംഗീതം- സന്തോഷ്‌കുമാര്‍, കല- ലാലു തൃക്കുളം, കോസ്റ്റ്യും- നൗഷാദ് മമ്മി ഒറ്റപ്പാലം, ചമയം- എയര്‍പോര്‍ട്ട് ബാബു, സ്‌പോട്ട് എഡിറ്റര്‍- ജയ്ഫാല്‍, അസോസിയേറ്റ് ഡയര്‍ക്ടേഴ്‌സ്- എം രമേഷ്‌കുമാര്‍, സി ടി യൂസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷൗക്കത്ത് വണ്ടൂര്‍, ഡിസ്ട്രിബ്യൂഷന്‍- എഫ് എന്‍ എന്റര്‍ടെയ്ന്‍മെന്റ്, സ്റ്റില്‍സ്- പ്രശാന്ത് കല്‍പ്പറ്റ, പി ആര്‍ ഓ- അജയ് തുണ്ടത്തില്‍.

Share This Article
Leave a Comment
error: Content is protected !!