സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: കിംസ് ഹെല്‍ത്ത് മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് ബില്ലവാസ് ഖത്തര്‍ മെഷാഫിലെ കിംസ് ഹെല്‍ത്ത് മെഡിക്കല്‍ സെന്ററില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. പരിപാടിയില്‍ 200ലധികം പേര്‍ പങ്കെടുത്തു. സൗജന്യ കണ്‍സള്‍ട്ടേഷനുകള്‍, ആരോഗ്യ പരിശോധനകള്‍, വിദഗ്ധ മെഡിക്കല്‍ പ്രൊഫഷണലുകള്‍ നല്‍കുന്ന ആരോഗ്യ ഉപദേശങ്ങള്‍ എന്നിവ ലഭ്യമാക്കി.

city exchange

ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് എ പി മണികണ്ഠന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ബില്ലവാസ് ഖത്തര്‍ ജനറല്‍ സെക്രട്ടറി ഉമേഷ് പൂജാരി സ്വാഗതം പറഞ്ഞു. ബില്ലവാസ് ഖത്തര്‍ പ്രസിഡന്റ് അപര്‍ണ ശരത് മുഖ്യപ്രഭാഷണം നടത്തി.

ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ എസ് സി) പ്രസിഡന്റ് ഇ പി അബ്ദുല്‍ റഹ്മാന്‍, കിംസ് ഹെല്‍ത്ത് മെഡിക്കല്‍ സെന്ററിന്റെ മാനേജ്മെന്റിനെ പ്രതിനിധീകരിച്ച് ഡോ. രാഹുല്‍ മുനികൃഷ്ണ, ഐ സി ബി എഫ് ജനറല്‍ സെക്രട്ടറി ദീപക് ഷെട്ടി, ഐ സി സി സാംസ്‌ക്കാരിക വിഭാഗങ്ങളുടെ ഹെഡ് നന്ദിനി, ഐ സി സി മുന്‍ പ്രസിഡന്റ് മിലന്‍ അരുണ്‍, ഐ എസ് സി ഉപദേശക കൗണ്‍സില്‍ അംഗം സുബ്രഹ്മണ്യ ഹെബ്ബഗിലു, ചിദാനന്ദ നായിക്, ഡോ. എം. രവി ഷെട്ടി, സന്ദേശ് ആനന്ദ്, നവീന്‍ ഷെട്ടി, ഇമ്രാന്‍ അഹമ്മദ് ബാവ, രഘുനാഥ് അഞ്ചന്‍, സന്ദീപ് സാലിയന്‍, ഭൂമിക രഘുനാഥ്, ജയരാമ സുവര്‍ണ്ണ എന്നിവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!