കുടുംബ പ്രേക്ഷകര്‍ക്ക് വിരുന്നൊരുക്കി ദിലീപിന്റെ പ്രിന്‍സ് ആന്റ് ഫാമിലി

Web Desk
1 Min Read

ദോഹ: വലിയ പ്രചരണങ്ങളൊന്നുമില്ലാതെ റിലീസായിട്ടും കുടുംബ പ്രേക്ഷകരെ ആകര്‍ഷിച്ച് ദിലീപിന്റെ ഫ്രന്റ്സ് ആന്റ് ഫാമിലി. മുന്‍കാല ദിലീപ് ചിത്രങ്ങളുടെ എല്ലാ ചേരുവകളും ചേര്‍ത്തുള്ള സിനിമയില്‍ നിറഞ്ഞ തമാശയും സെന്റിമെന്റ്സും മികച്ച അഭിനയ രംഗങ്ങളുമാണുള്ളത്.

city exchange

ദിലീപിന്റെ പ്രിന്‍സ് എന്ന കഥാപാത്രം നമ്മുടെ വീട്ടിലെയോ അയല്‍പക്കത്തേയോ യുവാവാണെന്ന് പ്രേക്ഷകന് തോന്നുന്ന വിധത്തിലാണ് പാത്രസൃഷ്ടി നടത്തിയിരിക്കുന്നത്. അതോടൊപ്പം പുതിയ കാലത്തെ അവസ്ഥകളേയും സിനിമ വരച്ചു കാട്ടുന്നു.

ബിന്റോ സ്റ്റീഫന്‍ നവാഗത സംവിധായകനാണെന്ന് തോന്നുന്നേയില്ലെന്ന് മാത്രമല്ല മുന്‍ ചിത്രങ്ങളിലേതു പോലെ ഷാരിസ് മുഹമ്മദിന്റെ അസാമാന്യമായ സംഭാഷണങ്ങളാണ് സിനിമയ്ക്കായി എഴുതിയിരിക്കുന്നത്.

ഏതുകുടുംബത്തിലും കേരള സമൂഹത്തിലും സംഭവിച്ചേക്കാവുന്ന കാര്യങ്ങളാണ് ദിലീപിന്റെ പ്രിന്‍സും ജോണി ആന്റണിയുടെ കെ കെയും മഞ്ജു പിള്ളയുടെ സഫിയത്തയും സിദ്ദീഖിന്റെ അപ്പച്ചനും ബിന്ദു പണിക്കരുടെ അമ്മച്ചിയും ധ്യാന്‍ ശ്രീനിവാസന്റെ ജിന്‍സുമെല്ലാം ചേര്‍ന്ന് സിനിമയില്‍ അവതരിപ്പിക്കുന്നത്.

- Advertisement -
Ad image

കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ പഴയ ദിലീപ് വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുന്ന 150-ാമത് സിനിമയാണ് പ്രിന്‍സ് ആന്റ് ഫാമിലി. തിയേറ്ററില്‍ നിന്നും പുറത്തിറങ്ങുമ്പോല്‍ നല്ല സിനിമ കണ്ട പ്രതീതിയാണ് പ്രേക്ഷകര്‍ക്കെല്ലാം അനുഭവപ്പെടുന്നത്.

ഫീല്‍ഗുഡ് ഫാമിലി ഗണത്തില്‍ പെടുന്ന പ്രിന്‍സ് ആന്റ് ഫാമിലി പേരുപോലെ കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാകും. ഒന്നാം പകുതിയിലെ തമാശകളും രണ്ടാം പകുതിയിലെ തമാശകളും സെന്റിമെന്റ്സും ഗൗരവവും എല്ലാം ചേര്‍ന്ന് മുഴുവന്‍ സമയ എന്‍ഗേജിംഗാണ് പ്രിന്‍സ് ആന്റ് ഫാമിലി.

Share This Article
Leave a Comment
error: Content is protected !!