മിനിമാസ്റ്റ് ലൈറ്റ് സ്വിച്ചോണ്‍ ചെയ്തു

Web Desk
1 Min Read

ആലുവ: അന്‍വര്‍ സാദത്ത് എം എല്‍ എയുടെ ആസ്തി വികസന ഫണ്ടനുവദിച്ച് ആലുവ സെന്റ് ഡൊമിനിക് പള്ളിയുടെ മുന്‍വശത്തു സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം അന്‍വര്‍ സാദത്ത് എം എല്‍ എ നിര്‍വ്വഹിച്ചു.

city exchange

മുന്‍സിപ്പല്‍ ചെയര്‍മാന്‍ എം ഒ ജോണ്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ പി പി ജെയിംസ് സ്വാഗതം പറഞ്ഞു. വൈസ് ചെയര്‍പെഴ്‌സണ്‍ സൈജി ജോളി, സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എം പി സൈമണ്‍, കൗണ്‍സിലര്‍മാരായ ജയ്സണ്‍ പീറ്റര്‍ മേലേത്ത്, ഷമ്മി സെബാസ്റ്റ്യന്‍, പള്ളി വികാരി ഫാ. ജോസഫ് കരുമത്തി, കൈക്കാരന്മാരായ ഫ്രാന്‍സീസ് തോമസ്, വിന്‍സന്റ് തോട്ടത്തില്‍, വൈസ് ചെയര്‍മാന്‍ ഡൊമിനിക് കാവുങ്കല്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Share This Article
Leave a Comment
error: Content is protected !!