

നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഹജ്ജ് ക്യാമ്പിന്റെ ഒരുക്കങ്ങള് പൂര്ത്തിയായി. വ്യാാഴ്ച വൈകിട്ട് ഹജ്ജ് ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം സംസ്ഥാന വ്യവസായ വകുപ്പു മന്ത്രി പി രാജീവ് നിര്വ്വഹിക്കും. സംസ്ഥാന പ്രതിപക്ഷ നേതാവ് വി ഡി സതീശന് ചടങ്ങില് മുഖ്യാതിഥി ആയിരിക്കും. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്മാന് ഹുസൈന് സഖാഫി ചുള്ളിക്കോട് അധ്യക്ഷത വഹിക്കും.

സയ്യിദ് അലി ബാഫഖി തങ്ങള് പ്രാര്ഥനക്ക് നേതൃത്വം നല്കും. ക്യാമ്പിന്റെ സംഘാടക സമിതി ചെയര്മാന് മുഹമ്മദ് മൂഹ്സിന് എം എല് എ സ്വാഗതം പറയും. ജില്ലയിലെ എം പിമാരും എം എല് എമാരും വിവിധ രാഷ്ട്രീയ- സാമൂഹിക- സാംസ്കാരിക നേതാക്കളും ചടങ്ങില് സംബന്ധിക്കും.

ഹജ്ജ് കമ്മറ്റി വളണ്ടിയര്മാര്ക്കുള്ള ട്രെയിനിങ്ങ് ക്ലാസ് നടത്തി. ഹജ്ജ് കമ്മറ്റി മെമ്പര് മുഹമ്മദ് സക്കീര് ഹാജി ഉദ്ഘാടനം ചെയ്തു. ഹജ്ജ് കമ്മറ്റി അംഗം അനസ്സ് ഹാജി അധ്യക്ഷത വഹിച്ചു. വളണ്ടിയര് മാര്ക്കുള്ള ട്രെയിനിങ്ങ് ക്ലാസ് മുസ്സമ്മില് ഹാജി നടത്തി.
ഇതോടനുബദ്ധിച്ചുള്ള ഹജ്ജ് ഓര്ഗനൈസിങ് കമ്മറ്റിയുടെ മീറ്റിങ്ങും നടത്തി. അനസ്സ് ഹാജി ഉല്ഘാടനം ചെയ്തു. സി എ ഹൈദ്രോസ് ഹാജി സ്വാഗതം പറഞ്ഞു. ക്യാമ്പ് അസിസ്റ്റന്റ് ടി കെ സലീം നന്ദി പറഞ്ഞു.
വിവിധ സെക്ഷനുകളുടെ കണ്വീനര്മാരായ കെ എം കുഞ്ഞുമോന്, എ ടി സി കുഞ്ഞുമോന്, പി കെ മുഹമ്മദ് ഹാജി, ഡോ. എ ബി അലിയാര്, പി എ മുജീബ്, എന് എം അമീര്, ഷെബീര് മണക്കാടന്, സാബു പരിയാരത്ത് എന്നിവര് സംസാരിച്ചു.
വ്യാഴാഴ്ച വൈകിട്ട് 5.55നാണ് നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പ് വഴിയുള്ള ആദ്യ ഹജ്ജ് തീര്ഥാടക സംഘം യാത്ര തിരിക്കുക. അന്വര് സാദത്ത് എം എല് എ ഫ്ളാഗ് ഓഫ് ചെയ്യും.

