ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റനായി ശുഭ്മാന്‍ ഗില്‍

Web Desk
2 Min Read

മുംബൈ: ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി യുവ ബാറ്റര്‍ ശുഭ്മന്‍ ഗില്ലിനെ തെരഞ്ഞെടുത്തു. ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുടെ അധ്യക്ഷതയില്‍ മുംബൈയിലെ ബി സി സി ഐ ആസ്ഥാനത്തു നടത്തിയ യോഗത്തിലാണ് തീരുമാനം. ഹെഡ് കോച്ച് ഗൗതം ഗംഭീറും യോഗത്തില്‍ പങ്കെടുത്തു.

city exchange

രോഹിത് ശര്‍മ വിരമിച്ച ഒഴിവിലാണ് ടെസ്റ്റ് ടീമിനെ നയിക്കാന്‍ 25കാരനായി ഗില്ലിനെ തെരഞ്ഞെടുത്തത്. വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനെയാണ് ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായി നിയമിച്ചത്. മുതിര്‍ന്ന താരങ്ങളായ ജസ്പ്രീത് ബുംറയും കെ എല്‍ രാഹുലും രവീന്ദ്ര ജഡേജയും ടീമിലുണ്ട്. എന്നാല്‍, ടെസ്റ്റ് മത്സരങ്ങള്‍ക്ക് ആവശ്യമായ രീതിയില്‍ ദീര്‍ഘമായ സ്‌പെല്ലുകള്‍ എറിയാന്‍ കഴിയുമോ എന്ന് ഉറപ്പില്ലാത്തതിനാല്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

പേസ് ബൗളിങ് ഓള്‍റൗണ്ടര്‍മാരായി ശാര്‍ദൂല്‍ ഠാക്കൂര്‍, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ ടീമിലെത്തി. ഓപ്പണിങ് സ്ലോട്ടിലേക്ക് യശസ്വി ജയ്‌സ്വാളിനു പങ്കാളിയായി ബി സായ് സുദര്‍ശന്‍, അഭിമന്യു ഈശ്വരന്‍ എന്നിവരെയാണ് പരിഗണിക്കുന്നത്. ഇംഗ്ലണ്ട് ലയണ്‍സിനെതിരേ ഇന്ത്യ എ ടീമിനു വേണ്ടി ഇവര്‍ നടത്തുന്ന പ്രകടനം ഇക്കാര്യത്തില്‍ നിര്‍ണായകമാവും.

ടീമിലെ രണ്ടാം വിക്കറ്റ് കീപ്പറായി ധ്രുവ് ജുറലിനെയും സ്പിന്‍ ഓള്‍റൗണ്ടര്‍മാരായി രവീന്ദ്ര ജഡേജയെയും വാഷിങ്ടണ്‍ സുന്ദറിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുല്‍ദീപ് യാദവാണ് സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍. ബുംറയ്‌ക്കൊപ്പം പേസ് ബൗളിങ് നിരയില്‍ മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ് എന്നിവരും രണ്ട് പേസ് ബൗളിങ് ഓള്‍റൗണ്ടര്‍മാരും ഉള്‍പ്പെടുന്നു.

- Advertisement -
Ad image

ജൂണ്‍ 20നാണ് ഇന്ത്യ- ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ മത്സരം തുടങ്ങുന്നത്. പുതിയ ടെസ്റ്റ് ലോക ചാംപ്യന്‍ഷിപ്പ് സൈക്കിളിലെ ആദ്യ പരമ്പരയായിരിക്കും ഇത്.

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), ഋഷഭ് പന്ത് (വൈസ്-ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ബി സായ് സുദര്‍ശന്‍, അഭിമന്യു ഈശ്വരന്‍, കെ എല്‍ രാഹുല്‍, കരുണ്‍ നായര്‍, രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, ശാര്‍ദൂല്‍ ഠാക്കൂര്‍, ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് യാദവ് എന്നിവരാണ് ടീം അംഗങ്ങള്‍.

Share This Article
Leave a Comment
error: Content is protected !!