ഗാന്ധി സ്മരണയില്‍ ഭീമന്‍ സ്റ്റെന്‍സില്‍ ചിത്രവുമായി വിദ്യാര്‍ഥികള്‍

Web Desk
2 Min Read

പെരുമ്പാവൂര്‍: ലോകത്തിലെ ഏറ്റവും വലിയ സ്റ്റെന്‍സില്‍ ഗാന്ധി മുഖചിത്രം പെരുമ്പാവൂര്‍ തണ്ടേക്കാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ തയ്യാറാക്കി.

city exchange

ഇതോടെ സ്‌കൂള്‍ ചരിത്രത്തിന്റെ ഭാഗമായി.ഇന്ത്യന്‍ സ്വാതന്ത്ര്യസമര സത്ത വിദ്യാര്‍ഥികളിലേക്ക് പകരാന്‍ ലക്ഷ്യമിട്ട് ഭാരതീയം എന്ന പേരില്‍ സ്വാതന്ത്ര്യ സമര സേനാനികളുടെയും സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെയും ലോകത്തിലെ ഏറ്റവും വലിയ നൂറ് സ്റ്റെന്‍സില്‍ ആര്‍ട്ട് ചിത്രങ്ങള്‍ ഒരുക്കുകയാണ് ചിത്രകാരനും കാര്‍ട്ടൂണിസ്റ്റും കാര്‍ട്ടൂണ്‍ ക്ലബ് കേരളയുടെ കോ-ഓര്‍ഡിനേറ്ററും
2016ലെ ലളിതകലാ അക്കാദമി കാര്‍ട്ടൂണ്‍ അവാര്‍ഡ് ജേതാവു കൂടിയായ ഷാനവാസ് മുടിക്കല്‍.
ഇതിന്റെ ഭാഗമായി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ മുഖചിത്രം ഗാന്ധിയം എന്നപേരില്‍ പെരുമ്പാവൂര്‍ തണ്ടേക്കാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഓഡിറ്റോറിയത്തില്‍ തയ്യാറാക്കിയത്.

സ്‌ക്കൂളിലെ ഏഴു മുതല്‍ 12 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന ചിത്രരചനയില്‍ താത്പര്യമുള്ള ഈ വിദ്യാലയത്തിലെ 120 വിദ്യാര്‍ഥികളാണ് ഈ വലിയ സ്റ്റെന്‍സില്‍ ഗാന്ധി ചിത്രം ഒരുക്കിയത്.10 ദിവസങ്ങളിലായി 50 മണിക്കൂര്‍ എടുത്താണ് കോവിഡ് പശ്ചാലത്തലത്തില്‍ ചിത്രം പൂര്‍ത്തിയാക്കിയത്.
44.3 അടി വീതിയും 51.3 അടി നീളവുമുള്ള ഈ ഗാന്ധിമുഖചിത്രം ഏകദേശം 2272.59 ചതുരശ്ര അടി വലിപ്പമുള്ളതാണ്.

ഇത്രയും വലിപ്പമുള്ള മറ്റൊരു ഗാന്ധി ചിത്രം ഇതുവരെ ഒരു വിദ്യാലയം കേന്ദ്രീകരിച്ച് വിദ്യാര്‍ഥികള്‍ വരച്ചിട്ടില്ല.

- Advertisement -
Ad image

പ്രമുഖ ചിത്രകാരന്‍ ഷാനവാസ് മുടിക്കല്‍ ക്യൂറേറ്ററായ ഈ ഉദ്യമത്തില്‍ അധ്യാപകരായ കെ എ നൗഷാദ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററായും ഷൈനി പി എം, ശ്രീവിദ്യ എം എന്‍, അജീന ബഷീര്‍ തുടങ്ങിയവരാണ് പരിശീലനം നല്‍കിയത്.
ഒരു വിദ്യാലയത്തിലെ കുട്ടികള്‍ തീര്‍ക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഗാന്ധി ചിത്രം എന്ന നിലയില്‍

വിവിധ റെക്കോഡ് ഏജന്‍സികള്‍ ഈ പരിപാടി വിലയിരുത്താന്‍ എത്തിയിരുന്നു. കോവിഡിന്റെ പശ്ചാതലത്തില്‍ നിയന്ത്രണങ്ങളോടെയാണ് നൂറു കണക്കിന് പേര്‍ ചിത്രം കാണാന്‍ എത്തിയത്.
ബെന്നി ബഹ്നാന്‍ എം പി, പ്രിന്‍സിപ്പല്‍ ജില്ല ജഡ്ജ് ജ്യോതിസ് ബെന്‍, സ്‌കൂള്‍ മാനേജര്‍ പി എ മുഖ്താര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അന്‍വര്‍ അലി, പഞ്ചായത്ത് പ്രസിഡന്റുമാരായ എം ബി ഹമീദ്, ഗോപാല്‍ ഡിയോ, സി കെ അബു, ജനപ്രതിനിധികളായ പി എം നാസര്‍, സുധീര്‍ മീന്ത്രക്കല്‍, ഷാജിത നൗഷാദ്, എ എം സുബൈര്‍, സുധീര്‍ മുച്ചേത്ത്, പ്രധാധ്യാപകന്‍ വി പി അബൂബക്കര്‍, പ്രിന്‍സിപ്പല്‍ കെ എച്ച് നിസാമോള്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ കെ എ നൗഷാദ്, പി ടി എ പ്രസിഡന്റ് നിസാര്‍ മുഹമ്മദ്, എം കെ ഷംസുദ്ദീന്‍, കെ കെ നമജീദ്, ഷാജഹാന്‍ കെ ബി തുടങ്ങിയവര്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!