ജി കൃഷ്ണന്‍ മാലത്തിന് ആദരവ്

Web Desk
1 Min Read

കോട്ടയം: ചലച്ചിത്ര പത്രപ്രവര്‍ത്തന രംഗത്ത് കഴിഞ്ഞ 38 വര്‍ഷക്കാലമായി പ്രവര്‍ത്തിച്ച് വരുന്ന നാനാ ഫിലിം വാരികയുടെ റിപ്പോര്‍ട്ടര്‍ ജി കൃഷ്ണന്‍ മാലത്തിനെ സത്യജിത് റേ ഫിലിം സൊസൈറ്റി ആദരിച്ചു.

city exchange

കേന്ദ്ര സാഹിത്യ അക്കാദമി ജേതാവും എഴുത്തു കാരനുമായ ജോര്‍ജ് ഓണക്കൂര്‍ പൊന്നാട അണിയിച്ചു. വിഖ്യാത സംവിധായകന്‍ പത്മ വിഭൂഷണ്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉപഹാരം സമ്മാനിച്ചു.

സൊസൈറ്റി ചെയര്‍മാന്‍ സജിന്‍ ലാല്‍, ഫിലിം സൊസൈറ്റിയുടെ രക്ഷാധികാരിയും ചലച്ചിത്ര സംവിധായകനുമായ ബാലു കിരിയത്ത്, കവി പ്രഭാവര്‍മ്മ, സംഗീതജ്ഞന്‍ പണ്ഡിറ്റ് രമേശ് നാരായണന്‍, സംവിധായകന്‍ സുരേഷ് ഉണ്ണിത്താന്‍, ക്യാമറമാന്‍ എസ് കുമാര്‍, തുടങ്ങിയ വര്‍ ചടങ്ങില്‍ സംബന്ധിച്ചു.

സംവിധായകരായ ജോഷി മാത്യു, കല്ലയം കൃഷ്ണദാസ്, വേണു ബി നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കര എന്നിവരെയും പൊന്നാടയും മൊമെന്റോയും നല്‍കി ആദരിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!