സംസ്‌കൃതി ഖത്തര്‍ ആര്‍ട്ട് എക്‌സ്ബിഷന്‍ സീസണ്‍ 2 സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: സംസ്‌കൃതി ഖത്തറിന്റെ ആഭിമുഖ്യത്തില്‍ ആര്‍ട്ട് എക്സിബിഷന്‍ സംഘടിപ്പിച്ചു. ഓള്‍ഡ് ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന എക്‌സ്ബിഷനില്‍ ഇന്ത്യയിലെ വിവിധ സംസഥാനങ്ങളില്‍ നിന്നുള്ള 50ലേറെ ആര്‍ട്ടിസ്റ്റുകളുടെ 150ഓളം പെയിന്റിംഗുകള്‍ ആണ് പ്രദര്‍ശിപ്പിച്ചത്.

city exchange

നോര്‍ക്ക ഡയറക്ടര്‍ സി വി റപ്പായി എക്‌സിബിഷന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രശ്സ്ത സിനിമ നാടക പ്രവര്‍ത്തകനായ അടാട്ട് ഗോപാലന്‍ ചടങ്ങില്‍ വീശിഷ്ട അതിഥിയായിരിന്നു. നോര്‍ത്ത് മേഖലാ വൈസ് പ്രസിഡന്റ് ജിതിന്‍ അധ്യക്ഷത വഹിച്ചു.

സംസ്‌കൃതി പ്രസിഡന്റ് സാബിത്ത് സഹീര്‍, ജനറല്‍ സെക്രട്ടറി ഷംസീര്‍ അരിക്കുളം, വൈസ് പ്രസിഡന്റ് സുനീതി സുനില്‍, കേരള പ്രവാസി ക്ഷേമനിധി ഡയറക്ടര്‍ ഇ എം സുധീര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. നോര്‍ത്ത് മേഖല സെക്രട്ടറി അബ്ദുല്‍ ഹക്കിം സ്വാഗതവും ആര്‍ട്ട് എക്‌സിബിഷന്‍ കണ്‍വീനര്‍ ബിജു സി കെ നന്ദി രേഖപ്പെടുത്തി

ആര്‍ട്ട് എക്‌സിബിഷന്റെ ഭാഗമായി ലഹരി വിരുദ്ധ സന്ദേശമുയര്‍ത്തി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി നടത്തിയ പോസ്റ്റര്‍ രചന മത്സര വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, മെമെന്റോ, സര്‍ട്ടിഫിക്കേറ്റ് എന്നിവ ചടങ്ങില്‍ കൈമാറി.

- Advertisement -
Ad image

ഇന്ത്യന്‍ എംബസി അപ്പക്‌സ് ബോഡി ഭാരവാഹികളായ എ പി മണികണ്ഠന്‍, ഇ പി അബ്ദുല്‍ റഹ്മാന്‍, എബ്രഹാം മാത്യു, ദീപക് ഷെട്ടി, മിനി സിബി എന്നിവര്‍ ഉള്‍പ്പടെ
ആയിരത്തോളം പേരാണ് സന്ദര്‍ശനത്തിയത്.

Share This Article
Leave a Comment
error: Content is protected !!