സാഹിത്യോത്സവിലെ മത്സര പരിപാടികള്‍ക്ക് തുടക്കം

Web Desk
1 Min Read

ഇരുപത്തി എട്ടാമത് കേരള സാഹിത്യോത്സവിന്റെ മത്സര പരിപാടികള്‍ ആരംഭിച്ചു. എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് കെ വൈ നിസാമുദ്ദീന്‍ ഫാളിലിയുടെ പ്രാര്‍ഥനയോടെയാണ് പരിപാടികള്‍ തുടങ്ങിയത്. കേരളത്തിലും തമിഴ്‌നാട്ടിലുമായി സജ്ജീകരിച്ച 18 സ്റ്റുഡിയോകളില്‍ നിന്നാണ് വിദ്യാര്‍ഥികള്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നത്.

city exchange

കണ്ണൂരില്‍ സംവിധാനിച്ച പ്രധാന സ്റ്റുഡിയോയില്‍ വെച്ചാണ് വിധി കര്‍ത്താക്കള്‍ വിധി നിര്‍ണയം നടത്തുന്നത്. കലോത്സവങ്ങളില്‍ വിധി കര്‍ത്താക്കളായി സ്ഥിരസാന്നിധ്യമായ കലാ സാഹിത്യ പ്രവര്‍ത്തകരാണ് വിധി നിര്‍ണയം നടത്തുന്നത്.

അപ്പര്‍ പ്രൈമറി, ജൂനിയര്‍, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി, കാമ്പസ്, സീനിയര്‍ വിഭാഗങ്ങളിലായി കഥ പറയല്‍, മലയാളം ഇംഗ്ലീഷ് പ്രസംഗങ്ങള്‍, മാപ്പിളപ്പാട്ട്, ഉറുദു കവിതാപാരായണം, ഭക്തി ഗാനം, അറബി പദ്യം ചൊല്ലല്‍ തുടങ്ങിയ ഇനങ്ങളാണ് വെള്ളിയാഴ്ച നടന്നത്. അപ്പര്‍ പ്രൈമറി വിഭാഗം ചിത്ര രചന ജലഛായത്തിന്റെതായിരുന്നു ആദ്യമത്സര ഫലം. ശാമില്‍ ടി മലപ്പുറം, മുഹമ്മദ് റിസ്‌വാന്‍ കണ്ണൂര്‍, മുഹമ്മദ് അമീന്‍ കൊല്ലം എന്നിവര്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടി.

- Advertisement -
Ad image

ജനറല്‍, സീനിയര്‍, ഹയര്‍ സെക്കണ്ടറി, ഹൈസ്‌കൂള്‍ വിഭാഗങ്ങളുടെ നശീദ, മാപ്പിളപ്പാട്ട്, സൂഫീ ഗീതം, സംഘഗാനം, ഖവാലി, മദ്ഹ് ഗാനം, ഭക്തിഗാനം, പ്രസംഗം തുടങ്ങിയവ നടക്കും. ശനിയാഴ്ച വൈകിട്ട് ഏഴിന് സമാപിക്കും.

Share This Article
Leave a Comment
error: Content is protected !!