

ആലുവ: യാത്രാക്ലേശം രൂക്ഷമായ ആലുവ- പറവൂര്‍ റൂട്ടില്‍ മൂന്നു സര്‍വീസുകള്‍ ജൂണ്‍ 23 മുതല്‍ ആരംഭിക്കുമെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ അറിയിച്ചു. സ്കൂളുകള്‍ തുറന്ന സാഹചര്യത്തില്‍ കൂടുതല്‍ ബസ്സ് സര്‍വ്വീസുകള്‍ അനുവദിച്ച് യാത്രക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആലുവ കെ എസ് ആര് ടി സി എ ടി ഒയുമായി ബന്ധപ്പെട്ട് അന്‍വര്‍ സാദത്ത് എം എല്‍ എ നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് സര്‍വീസുകള്‍ അനുവദിച്ചത്.

രാവിലെ അഞ്ച് മണി മുതല്‍ ആരംഭിക്കുന്ന പുതിയ സര്‍വ്വീസുകള്‍ ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി ബസ്സുകളായതിനാല്‍ വിദ്യാര്‍ഥികള്‍ക്കും കൂടുതല്‍ ഉപകാരപ്രദമായിരിക്കും.

ദിനം പ്രതി ആലുവയില്‍ നിന്നും പറവൂരില്‍ നിന്നും 24 വീതം മൊത്തം 48 സര്‍വ്വീസുകളാണ് പുതിയതായി ഈ റൂട്ടില്‍ അനുവദിച്ചിരിക്കുന്നത്. പുതിയ സര്‍വ്വീസുകള്‍ അനുവദിച്ചതിലൂടെ യാത്രാക്ലേശത്തിന് പരിഹാരമാകുമെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ പറഞ്ഞു.
