മര്‍കസ് അന്‍ദിജാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ധാരണപത്രം ഒപ്പുവെച്ചു

Web Desk
1 Min Read

കോഴിക്കോട്: ജാമിഅ മര്‍കസും ഉസ്‌ബെക്കിസ്ഥാനിലെ അന്‍ദിജാന്‍ സ്റ്റേറ്റ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും അക്കാദമിക് സഹകരണത്തിനുള്ള ധാരണാപത്രം
ഒപ്പുവെച്ചു. അന്‍ഡിജാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന ചടങ്ങില്‍ മര്‍കസിനെ പ്രതിനിധീകരിച്ച് ഡോ. എ പി അബ്ദുല്‍ഹക്കീം അസ്ഹരിയും അന്‍ദിജാനെ പ്രധിനിധീകരിച്ച് റെക്ടര്‍ മദാസിമോ മദമിന്‍ മുമിണോവിച്ചും പങ്കെടുത്തു.

city exchange

അക്കാദമിക് എക്സ്ചേഞ്ച്, ഫാക്കല്‍റ്റി പരിശീലനം, റിസര്‍ച്ച് എന്നിവയില്‍ രണ്ടു യൂണിവേഴ്‌സിറ്റികളും ഒരുമിച്ച് പ്രവര്‍ത്തിക്കും. കഴിഞ്ഞ മാസം ഡല്‍ഹിയില്‍ നടന്ന ഇന്‍ഡോ ഉസ്‌ബെക് ബിസിനസ് ഫോറം മര്‍കസ് പ്രത്യേക ക്ഷണിതാവായിരുന്നു.
ഇമാം ബുഖാരിയുടെ കാലം തൊട്ടുള്ള ഇന്‍ഡോ- ഉസ്‌ബെക്ക് വൈജ്ഞാനിക വ്യവഹാരങ്ങളെ ഊട്ടിയുറപ്പിക്കുന്നതാണ് ഈ കൂടിച്ചേരല്‍ എന്ന് ഡോ. അസ്ഹരി അഭിപ്രായപ്പെട്ടു.

അതോടൊപ്പം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ ചിലവില്‍ സുരക്ഷിതമായി എംബിബിഎസ് പഠിക്കാനുള്ള അവസരങ്ങള്‍ അന്‍ദിജാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തുടങ്ങുന്നതും ധാരണയായി. മര്‍കസിന് കീഴിലുള്ള ഫുസ്താത് ബൈ മര്‍കസാണ് ഇതിന് അവസരമൊരുക്കുക. ഫുസ്താത് ബൈ മര്‍കസ് മാനേജിങ്ങ് ഡയറക്ടര്‍ ജലാല്‍ നൂറാനി ചടങ്ങില്‍ സംബന്ധിച്ചു.

Share This Article
Leave a Comment
error: Content is protected !!