ഇടപ്പാളയം ഖത്തര്‍ ചാപ്റ്റര്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: ഇടപ്പാളയം ഖത്തര്‍ ചാപ്റ്റര്‍ മുന്‍ പ്രസിഡന്റ് ആയിരുന്ന മണികണ്ഠ മേനോന്റെ അനുസ്മരാണാര്‍ഥം ഇടപ്പാളയം ഖത്തര്‍ ചാപ്റ്റര്‍ അംഗങ്ങള്‍ക്കായി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു.

city exchange

അബു ഹമൂറില്‍ ഉള്ള മിഡില്‍ഈസ്റ്റ് സ്‌കൂളില്‍ നടന്ന ടൂര്‍ണമെന്റ് ചാപ്റ്റര്‍ പ്രസിഡന്റ് റഷീദ് മാണൂര്‍ ഉദ്ഘാടനം ചെയ്തു. കലാപ്രവര്‍ത്തനങ്ങളോടൊപ്പം സ്‌പോര്‍ട്‌സിലും ഏറെ തത്പരനായിരുന്ന മണികണ്ഠ മേനോനാണ് ഇടപ്പാളയം ഖത്തര്‍ ചാപ്റ്ററിന് കീഴില്‍ ബാറ്റ്മിന്റണ്‍ ടീമിന് രൂപം നല്‍കിയതെന്ന് ഓര്‍മിച്ചു. ചാപ്റ്റര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സജീവമായി നേതൃത്വം നല്‍കുന്നതിനിടയിലാണ് അദ്ദേഹം അകാലത്തില്‍ വിട്ടുപിരിഞ്ഞുപോയതെന്നും അനുസ്മരിച്ചു.

തുടര്‍ന്ന് വാശിയും ആവേശകരവുമായ മത്സരങ്ങള്‍ നടന്നു. സിംഗിള്‍, ഡബിള്‍സ് വിഭാഗത്തില്‍ നടന്ന മത്സരത്തില്‍ ഇടപ്പാളയം അംഗങ്ങളാണ് പങ്കെടുത്തത്. നടൂര്‍ണമെന്റില്‍ സിംഗിള്‍ വിഭാഗത്തില്‍ ഫാറൂഖ്, കോയാസ് എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

ഡബിള്‍സില്‍ ഹസീബ് ആന്റ് കോയാസ് ടീം വിന്നേഴ്‌സ് ട്രോഫിയും ഫാറൂഖ് ആന്റ് ആരിഫ് ടീം റണ്ണേഴ്‌സ് ട്രോഫിയും കരസ്ഥമാക്കി.

- Advertisement -
Ad image

വിജയികള്‍ക്ക് പ്രസിഡന്റ് റഷീദ് മാണൂര്‍, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് നൂറുല്‍ ഹഖ്, ഫിനാന്‍സ് സെക്രട്ടറി പ്രഭിത്ത്, വൈസ് പ്രസിഡന്റ് അബൂബക്കര്‍ എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്തു. മത്സരത്തില്‍ പങ്കെടുത്തവര്‍ക്ക് തൗഫീഖ് നന്ദി രേഖപ്പെടുത്തി.

TAGGED:
Share This Article
Leave a Comment
error: Content is protected !!