സംസ്‌കൃതി ഖത്തര്‍ വി എസിനെ അനുസ്മരിച്ചു

Web Desk
2 Min Read

ദോഹ: മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന വി എസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ അനുശോചിച്ച് സംസ്‌കൃതി ഖത്തര്‍. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ അശോകാ ഹാളില്‍ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങില്‍ പ്രവാസ ലോകത്തുനിന്നുള്ള വിവിധ മേഖലകളില്‍ നിന്നുള്ളവരുടെ പങ്കാളിത്തം ശ്രദ്ധേയമായി.

city exchange

കൊടിയ യാതനകളുടെയും സഹനങ്ങളുടെയും ചരിത്രം കൂടിയാണ് ഒരു നൂറ്റാണ്ടിലധികം നീണ്ടുനിന്ന അദ്ദേത്തിന്റെ ജീവിതമെന്നും ആധുനിക കേരള ചരിത്രവുമായി വേര്‍പെടുത്താനാകാത്തവിധം സമാനതകളില്ലാത്ത സംഭവനകള്‍ നല്‍കിയ വ്യക്തിത്വമായിരുന്നു വി എസ് എന്നും സംസ്‌കൃതി ഖത്തര്‍ അനുസ്മരിച്ചു.

സംസ്‌കൃതി പ്രസിഡന്റ് സാബിത് സഹീര്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് എ പി മണികണ്ഠന്‍, സംസ്‌കൃതി ജനറല്‍ സെക്രട്ടറി ഷംസീര്‍ അരിക്കുളം, കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ ഇ എം സുധീര്‍, ഐ സി ബി എഫ് ജനറല്‍ സെക്രട്ടറി ദീപക് ഷെട്ടി, ഐ എസ് സി വൈസ് പ്രസിഡന്റ് സിതേന്ദു പാല്‍, ഐ ബി പി സി വൈസ് പ്രസിഡന്റ് അബ്ദുല്‍ സത്താര്‍, കെ എം സി സി ജനറല്‍ സെക്രട്ടറി സലിം നാലകത്ത്, യുവകലാ സാഹിതി ജനറല്‍ സെക്രട്ടറി ഷഹീര്‍, ഇന്‍കാസ് വൈസ് പ്രസിഡന്റ് ഷിബു സുകുമാരന്‍, ഐ എം സി സി സീനിയര്‍ വൈസ് പ്രസിഡന്റ് നൗഷീര്‍, യൂനിക് പ്രസിഡന്റ് ലുത്ഫി കലമ്പന്‍, ഐ എം എഫ് ജനറല്‍ സെക്രട്ടറി ഷഫീഖ് അറക്കല്‍, കെ എം സി സി ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ എസ് എ എം ബഷീര്‍, കെ ബി എഫ് പ്രസിഡന്റ് ഷഹീന്‍ മുഹമ്മദ് ഷാഫി, ഐ സി ബി എഫ് സെക്രട്ടറി ജാഫര്‍ തയ്യില്‍, ഖത്തര്‍ കേരള ഇസ്‌ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി സക്കറിയ മണിയൂര്‍, ഡോ. റഷീദ് പട്ടത്ത്, കെ ആര്‍ ജയരാജ്, അനീഷ് ജോര്‍ജ് മാത്യു എന്നിവര്‍ ചടങ്ങില്‍ വി എസിനെ അനുസ്മരിച്ചു.

വിവിധ സംഘടന നേതാക്കളായ ജോപ്പച്ചന്‍ തെക്കേക്കുറ്റ്, അബ്ദുല്‍ സലാം പാപ്പിനിശ്ശേരി, അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, സമീര്‍ ഏറാമല തുടങ്ങിയവരും സന്നിഹിതരായിരുന്നു.

- Advertisement -
Ad image

ചടങ്ങില്‍ വി എസിന്റെ ജീവിത ചരിത്രം വിശദീകരിക്കുന്ന ഹൃസ്വചിത്രവും അനുസ്മരണത്തിന്റെ ഭാഗമായി പ്രദര്‍ശിപ്പിച്ചു.
സംസ്‌കൃതി സെക്രട്ടറി ബിജു.പി മംഗലം സ്വാഗതവും വൈസ് പ്രസിഡന്റ് നിധിന്‍ എസ് ജെ നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!