
ആലുവ: ഛത്തീസ്ഗഡില്‍ ജയിലില്‍ അടക്കപ്പെട്ട കന്യാസ്ത്രീകളുടെ മോചനം എത്രയും പെട്ടെന്ന് ഉണ്ടാകേണ്ടതാണെന്നും മോഡി ഭരണത്തില്‍ രാജ്യം മനുഷ്യരുടേതല്ലാതായി മാറുകയാണെന്നും കെ സി മാര്ട്ടിന് പറഞ്ഞു. കെ എസ് എസ് പി എയുടെ സ്പെഷ്യല്‍ കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് ശ്രീമൂലനഗരം പഞ്ചായത്ത് സ്പെഷ്യല്‍ കണ്വെന്ഷന് തൃക്കണിക്കാവ് പ്രിയദര്‍ശിനി കമ്യൂണിറ്റി ഹാളില്‍ നടന്നു.

കേരളത്തിലെ പെന്‍ഷന്‍കാര്‍ക്ക് കിട്ടേണ്ട ക്ഷാമാശ്വാസ കുടിശ്ശിക നല്‍കാത്തതിനെതിരെ 6, 7 തിയ്യതികളില്‍ എറണാകുളം കളക്ടറേറ്റിന് മുമ്പില്‍ നടക്കുന്ന പ്രതിഷേധ ധര്‍ണ വന്‍ വിജയമാക്കാന്‍ കണ്വെന്ഷന് തീരുമാനിച്ചു.

സി കെ ജി രാജഗോപാല്‍ അധ്യക്ഷത വഹിച്ചു. കെ വി മുരളി, എ ഡി റാഫേല്‍, കെ വി ഡേവിഡ്, പോളച്ചന്, ഗര്‍വാസിസ് കെ ടി, രഘു, ഷാജന് ഡേവിഡ് ചോട്ടുപുറം, വിന്‍സന്റ് ചേറുങ്ങല്, ജോസ് കാരായില്‍, വിപിന്‍ദാസ്, ചന്ദ്രശേഖരന്, സീത എന്നിവര്‍ പ്രസംഗിച്ചു.

